തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും.... ഓരോ നിരക്കിനൊപ്പവും ജി.എസ്.ടി.കൂടി ഇടപാടുകാരനില്‍ നിന്ന് ഈടാക്കും, ഏപ്രില്‍ ഒന്നിനാണിത് നിലവില്‍ വരുക

തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും. ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓരോ നിരക്കിനൊപ്പവും ജി.എസ്.ടി.കൂടി ഇടപാടുകാരനില്‍നിന്ന് ഈടാക്കും. ഏപ്രില്‍ ഒന്നിനാണിത് നിലവില്‍ വരുക.മുമ്പ് ഉണ്ടായിരുന്ന വാതില്‍പ്പടി നിക്ഷേപത്തിനും പിന്‍വലിക്കലിനും ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് പുനഃസ്ഥാപിച്ചതാണോ എന്നറിയില്ലെന്നാണ് തപാല്‍ ബാങ്കിന്റെ കേരള ഘടകം നല്‍കുന്ന വിശദീകരണം.
ഇത് സംബന്ധിച്ച് സര്‍ക്കുലറില്‍ വ്യക്തതയില്ല. എന്നാല്‍, നിക്ഷേപത്തിനും പിന്‍വലിക്കലിനും തുക ഈടാക്കാന്‍ ആരംഭിക്കുകയാണ് എന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്.ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മാസത്തില്‍ നാല് തവണ ചാര്‍ജില്ലാതെ പണം പിന്‍വലിക്കാം.
അതിനു ശേഷം പിന്‍വലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കില്‍ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും. ബേസിക് സേവിങ്‌സ് ഒഴികെയുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയില്‍നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ചാര്‍ജുണ്ട്.
പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാര്‍ജില്ലാതെ പിന്‍വലിക്കാനാകൂ. അതിനു ശേഷം പിന്‍വലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കില്‍ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും.
ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. ചാര്‍ജ് ഈടാക്കില്ല. ബേസിക് സേവിങ്‌സ് ഒഴികെയുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയില്‍ പ്രതിമാസം പരമാവധി 10,000 രൂപ മാത്രമേ ചാര്‍ജില്ലാതെ നിക്ഷേപിക്കാനാകൂ. അതിനുശേഷം നിക്ഷേപിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കില്‍ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും.
ആധാര്‍ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നല്‍കണം. ഇത് ഓരോ ഇടപാടിനും 20 രൂപ മുതലായിരിക്കും. മിനി സ്റ്റേറ്റ്‌മെന്റ്, ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്കും പണം ഈടാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
എല്ലാ ചാര്‍ജുകള്‍ക്കും ജി.എസ്.ടി.യും ബാധകമാണ്. ജി.എസ്.ടി. ഉള്‍പ്പെടുത്താതെയുള്ള ചാര്‍ജാണ് തപാല്‍ ബാങ്ക് സര്‍ക്കുലറില്‍ കാണിച്ചിട്ടുള്ളത്. ഇതോടെ വലിയ തുകയാണ് ഇടപാടുകാര്‍ക്ക് നഷ്ടമാകുക.
https://www.facebook.com/Malayalivartha


























