Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

കാര്യങ്ങള്‍ മാറുന്നു... ശ്രീ. എം ന് തിരുവനന്തപുരത്ത് നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കാന്‍ സി പി എമ്മിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍ എസ് എസ് ദേശീയ നേതൃത്വത്തിലെ പ്രമുഖനോ ?

04 MARCH 2021 10:57 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കര്‍ ഭൂമിയില്‍ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയില്‍ നിന്ന് ഒരു കാരണവശാലും പിന്‍മാറില്ലെന്ന് ശ്രീ എം. പറഞ്ഞതോടെ വിവാദം പിണറായിയെയും കൊണ്ടു പോകുമെന്ന അവസ്ഥയിലാണ്.

നാലേക്കര്‍ ഭൂമിക്ക് വേണ്ടി താനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ റിസപ്ഷനില്‍ ഒരപേക്ഷ കൊടുത്തതെന്ന് ശ്രീ എം. നേതൃത്വം നല്‍കുന്ന സത്സംഗ ഫൗണ്ടേഷന്‍ കേരള ഭാരവാഹിയായ പതമരാജ് പറഞ്ഞു. ആദ്യത്തെ അപേക്ഷയില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തില്ല. തുടര്‍ന്ന് രണ്ടാമതും അപേക്ഷ നല്‍കിയതായി പത്മരാജ് പറഞ്ഞു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. പിന്നീട് മുഖ്യമന്ത്രിയെ കാണാന്‍ ശ്രീ എം ക്ലിഫ് ഹൗസില്‍ ചെന്നു. തന്റെ പുസ്തകം മുഖ്യമന്ത്രിക്ക് കൈമാറാനാണ് ചെന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിച്ചത്. ഇതിന് ശേഷമാണ് സ്ഥലം കൈമാറിയത്.

 


എന്നാല്‍ സ്ഥലത്തിന്റെ കാര്യം മുഖ്യമന്ത്രിയുമായി ശ്രീ എം. സംസാരിച്ചിട്ടില്ലെന്ന് പത്മരാജ് പറഞ്ഞു. ആന്ധ്രയിലും കര്‍ണാടകത്തിലും തങ്ങള്‍ നടത്തുന്ന സെന്ററിന്റെ ശാഖ കേരളത്തില്‍ തുടങ്ങുക മാത്രമായിരുന്നു ലക്ഷ്യം. സ്ഥലത്തിന് അപേക്ഷ നല്‍കിയ കാര്യം ശ്രീ എമ്മിനോട് തങ്കള്‍ പറഞ്ഞു. ശ്രമിക്കാനായിരുന്നു മറുപടി. ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ ഒന്നു കൂടി ശ്രമിക്കാം എന്നായിരുന്നു തീരുമാനമെന്ന് പത്മരാജ് പറഞ്ഞു. ഭൂമി അനുവദിച്ച കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു വരെ രേഖാമൂലം മറുപടി കിട്ടിയിട്ടില്ല.

റവന്യു മന്ത്രിയുടെ എതിര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും പത്മരാജ് പറഞ്ഞു. തങ്ങള്‍ക്ക് ഇത്തരം രഹസ്യങ്ങളൊന്നുമറിയില്ല. സ്ഥലത്തിന് പിന്നില്‍ ഒരു ദുരുഹതയുമില്ലെന്ന് പത്മരാജ് പറഞ്ഞു.

വിവാദങ്ങളുടെ പേരില്‍ പദ്ധതി വേണ്ടെന്ന് വയ്ക്കുകയോ പിന്‍മാറുകയോ ചെയ്യില്ലെന്ന് ശ്രീ എം പറഞ്ഞു. ആര്‍എസ്എസ് സിപിഎം ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തതില്‍ സദുദ്ദേശം മാത്രമേയുള്ളൂവെന്നും അല്ലാതെ താന്‍ ആര്‍എസ്എസ് സിപിഎം ബാന്ധവത്തിന്റെ ഇടനിലക്കാരനല്ലെന്നും ശ്രീ എം ആവര്‍ത്തിച്ചു.

 



കണ്ണൂര്‍ സമാധാന ചര്‍ച്ച നടത്തിക്കോട്ടെ എന്ന് താന്‍ ആര്‍. എസ്. എസ്. ആചാര്യന്‍ മോഹന്‍ ഭഗവതിനോട് അനുവാദം ചോദിച്ചതായി ശ്രീഎം. സമ്മതിച്ചു.

അവിടെ നിന്ന് ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയില്ലെങ്കില്‍ മീറ്റിംഗ് നടത്താന്‍ പറ്റില്ലന്നാണ് ശ്രീ എം. പറഞ്ഞത്. ഇടത് നേതാക്കളെ പിന്നെ കണ്ടേക്കാം എന്ന് കരുതി. കേരളത്തിലെ ഏതൊക്കെ നേതാക്കളെയാണ് ഈ യോഗത്തിന് വിളിക്കേണ്ടതെന്ന് മോഹന്‍ ഭാഗവത് നേരിട്ട് നിര്‍ദേശിക്കുകയാണ് ചെയ്തത്. അതില്‍ ഗോപാലന്‍കുട്ടി മാസ്റ്ററും പിന്നെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടെ പേരും ഉണ്ടായിരുന്നു. ഞാനവരെ അതിന് മുമ്പ് അറിയില്ല. വിഗ്യാന്‍ ഭാരതി എന്ന സംഘടനയിലെ ഒരാളെയല്ലാതെ എനിക്ക് വേറെ കേരളത്തിലെ ആര്‍എസ്എസ് നേതാക്കളെയൊന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

 



അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ചില സിപിഎം നേതാക്കളാണ്, താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പിണറായി വിജയന്റെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞത്. പിണറായിയെ എനിക്ക് നേരത്തേ അറിയില്ല. കണ്ണൂരില്‍ ഒരു യോഗാപരിപാടി ഉദ്ഘാടനം ചെയ്തപ്പോള്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് മാത്രം. അന്ന് വളരെ കോര്‍ഡിയലായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.

തിരുവനന്തപുരത്തെത്തി പിണറായിയെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് മറുപക്ഷം ച!ര്‍ച്ചയ്ക്ക് സമ്മതിക്കുമോ എന്നാണ്. എല്ലാവര്‍ക്കും ആവശ്യം ശാന്തിയാണ്. അവരോട് സംസാരിച്ചാണ് വന്നത് എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് കോടിയേരിയെയും കണ്ടു.



പിറ്റേന്ന് ഞാന്‍ കണ്ണൂരില്‍ പോയി, രാത്രി പന്ത്രണ്ട് മണിക്ക് കണ്ണൂര്‍ ലൈറ്റ് ഹൗസിനടുത്തുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് പി ജയരാജനെ കണ്ടു. എനിക്കിതില്‍ താത്പര്യമുണ്ടെന്ന് പി ജയരാജന്‍ പറഞ്ഞു. ഞങ്ങളുടെയും അവരുടെയും ഭാഗത്ത് ആളുകള്‍ മരിക്കുകയാണ്. അത് അവസാനിപ്പിക്കണം. അവര് വരുമോ ചര്‍ച്ചയ്ക്ക് എന്ന് ജയരാജനും ചോദിച്ചു. പലരും എന്നെപ്പറ്റി പലതും പറഞ്ഞ് കാണും, പക്ഷേ ഞാനൊരു പ്രതികാരമെടുക്കുന്നയാളല്ല എന്നും ജയരാജന്‍ പറഞ്ഞു എന്നോട്.

മാധ്യമങ്ങളെ അറിയിച്ചാല്‍ അവരതില്‍ വിവാദമുണ്ടാക്കി ഈ ചര്‍ച്ച നടത്താന്‍ സമ്മതിപ്പിക്കില്ല. അതുകൊണ്ടാണ് രഹസ്യമാക്കി വച്ചത്. ഇതിനോട് രണ്ടു വിഭാഗത്തിനും സമ്മതമായിരുന്നു. ഈ ചര്‍ച്ചയിലാണ് പിണറായി മാധ്യമ പ്രവര്‍ത്തകരെ കടക്ക് പുറത്തെന്ന് പറഞ്ഞത്.

ഇതിനു ശേഷം കണ്ണൂരില്‍ കൊലപാതകങ്ങള്‍ വളരെ കുറഞ്ഞു. അക്രമസംഭവങ്ങളും കുറഞ്ഞതായി ശ്രീ. എം. പറഞ്ഞു. ഇതിന് പ്രത്യുപകാരമായിട്ടാണ് പിണറായി സ്ഥലം അനുവദിച്ചതെന്നാണ് കഥ. രണ്ടു തവണ അപേക്ഷ നല്‍കിയിട്ടും നടക്കാതെ വന്നപ്പോഴാണ് ആര്‍ എസ് എസ് ഇടപെട്ടതെന്നാണ് സൂചന.

 

അപ്പോള്‍ സ്വര്‍ണ്ണ കടത്ത് ഒരുങ്ങിയതിന്റെ രഹസ്യം പറയേണ്ടതില്ലല്ലോ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. എന്തായാലും ഇലക്ഷന്‍ കാലത്ത് ഇത് പിണറായിക്ക് വലിയ പണിയായിപ്പോയി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (7 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (25 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends