Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ കേസ്... പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഹാജരാകാൻ സമയം തേടി,പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ ഉത്തരവ്

04 MARCH 2021 11:57 AM IST
മലയാളി വാര്‍ത്ത

 

 ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തലസ്ഥാനത്തെ വെള്ളയമ്പലം - കവടിയാർ റോഡിൽ സ്റ്റേജ് കെട്ടി മനുഷ്യച്ചങ്ങല നടത്തി റോഡുപരോധിച്ച കേസിൽ പ്രതികളായ മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കോടതിയിൽ ഹാജരാകാൻ സമയം തേടി.

സി പി എം മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടടക്കമുള്ള 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ തിരുവനന്തപുരം നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നാടിയായി കുറ്റം ചുമത്തലിന് ഹാജരാകാനാണ് എല്ലാ പ്രതികളോടും ഹാജരാകാൻ മജിസ്ട്രേട്ട് മനീഷ. കെ. ഭദ്രൻ ഉത്തരവിട്ടത്.

 

 

2009 ഒക്ടാബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേന്ദ്ര സർക്കാർ ഒപ്പിട്ട അസിയാൻ കരാറിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് രാജ്ഭവനു സമീപം വെള്ളയമ്പലം - കവടിയാർ പബ്ലിക് റോഡിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്റ്റേജ് കെട്ടി പൊതു ജനങ്ങൾക്കും വാഹന ഗതാഗതത്തിനും ഭരണഘടന വിഭാവനം ചെയ്ത സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാർഗ്ഗ തടസം സൃഷ്ടിച്ച് മനുഷ്യച്ചങ്ങല എന്ന പരിപാടി നടത്തിയെന്നാണ് കേസ്.


സി പി എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് , മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ , സി പി എം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ , കൺവീനർ വൈക്കം വിശ്വൻ , മുൻ ആരോഗ്യ മന്ത്രി പി.കെ .ശ്രീമതി , സി പി എം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ , ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ പ്രഭാത് പട്നായിക്ക് , മുൻ നിയമമന്ത്രി എം. വിളയകുമാർ , മുൻ എം എൽ എമാരായ വി.ശിവൻകുട്ടി , വി. സുരേന്ദ്രൻ പിള്ള , മുൻ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ , മുൻ മേയർ സി . ജയൻബാബു എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.


സംഭവം സംബന്ധിച്ച് പ്രതിയില്ലാതെ ' കണ്ടാലറിയാവുന്ന പ്രതികൾ ' എന്ന് പ്രതി കോളത്തിൽ രേഖപ്പെടുത്തിയാണ് തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് കേസെടുത്തത്. ഇതിനെതിരെ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ കോടതി നേരിട്ടന്വേഷണം നടത്തി നേതാക്കളെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരമാണ് കോടതി നേരിട്ടന്വേഷണം നടത്തിയത്. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയും രേഖകൾ തെളിവിൽ സ്വീകരിച്ചുമാണ് കോടതി നേരിട്ട് കേസെടുത്ത് വിചാരണക്കായി പ്രതികൾ ഹാജരാകാൻ ഉത്തരവിട്ടത്.

പ്രതികളെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ കേസിന് തുമ്പുണ്ടാക്കാൻ വഴിയില്ലായെന്ന കാരണം കാട്ടി കേസ് ' തെളിയേണ്ടും പട്ടിക ' യിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മ്യൂസിയം പോലീസ് സമർപ്പിച്ച യു.എൻ (അൺ ഡിറ്റക്റ്റഡ്) റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി സ്വമേധയാ കേസെടുത്തത്.

 


കേസ് സാമാജികരുടെ കേസുകൾ വിചാരണ ചെയ്യാനായി ഹൈക്കോടതി നിർദേശ പ്രകാരം രൂപീകരിച്ച എറണാകുളം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് 2018 ഏപ്രിലിൽ അയച്ചിരുന്നു.

തുടർന്ന് സാമാജികരുടെ കേസുകൾ അതാത് ജില്ലകളിൽ തന്നെ വിചാരണ ചെയ്യാൻ ഹൈക്കോടതി പുറപ്പെടുന്ന ച്ച മാർഗനിർദേശ പ്രകാരം കേസ് തിരുവനന്തപുരത്തേക്ക് തിരിച്ചയച്ചു.

 


വിചാരണ നീട്ടിക്കൊണ്ടു പോകാനായി പ്രതികൾ 2010 ൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. സ്റ്റേ നീക്കം ചെയ്ത സാഹചര്യത്തിലാണ് വിചാരണ പുനരാരംഭിക്കാനായി മജിസ്ട്രേട്ട് കോടതി പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (6 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (24 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

Malayali Vartha Recommends