Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

പിണറായിക്ക് കുരുക്ക്; ലാവ്‌ലിൻ കേസിലും ഇ ഡി ഇടപെടൽ;ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇടപെടൽ

04 MARCH 2021 04:09 PM IST
മലയാളി വാര്‍ത്ത

ലാവ്‌ലിൻ കേസിൽ ഇ ഡി ഇടപെടൽ എന്ന സുപ്രധന വാർത്ത ഈ മണിക്കൂറിൽ പുറത്തു വരുന്നു .ഏറെ ചർച്ചയായ കേസാണ് ലാവ്‌ലിൻ കേസ് .മുഖ്യമന്ത്രി പിണറായി വിജയൻറെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ ശ്രദ്ധേയമായ ഒരു കേസായിരുന്നു ഇത് .എന്നാൽ അതിലാണ് ഇപ്പോൾ ഇ ഡി യുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത് .ക്രൈം എഡിറ്റർ ടി പി നന്ദ കുമാറിന്റെ 20O6 ലെ പരാതിയിലാണ് ഇപ്പോൾ ഈ നടപടി ഉണ്ടായിരിക്കുന്നത് .തെളിവുകളുമായി ഹാർജരാകാൻ ഇ ഡി നന്ദകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .നീണ്ട പതിനേഴ് വർഷത്തെ ചരിത്രമാണ് കേരളത്തിൽ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടുള്ളത്. 2001 ൽ ആരംഭിച്ച വിജിലൻസ് അന്വേഷണത്തിൽ അന്ന് തന്നെ പ്രതിസ്ഥാനത്തേക്ക് വന്നവരിൽ പ്രധാനി പിണറായി വിജയനായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ കാലം കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും കരിനിഴൽ വീഴ്ത്തിയിട്ടും പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവ് പാറപോലെ ഉറച്ചുനിന്നു; ഒപ്പം സിപിഎമ്മും.

1994 മാർച്ച് 29 നാണ് കേരളത്തിൽ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികൾ നവീകരിക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഒരു വർഷം കഴിഞ്ഞ് 1995 ആഗസ്ത് 10 ന് ഇതിനായുള്ള പദ്ധതിക്കായി എസ്എൻസി ലാവ്ലിൻ കന്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.ആറ് മാസം കഴിഞ്ഞ് 1996 ഫെബ്രുവരി 24 ന് കന്പനിയെ കൺസൾട്ടൻ്റാക്കി ആൻ്റണി സർക്കാർ കരാർ ഒപ്പുവച്ചു.ചാരക്കേസ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരുണാകരനെ അധികാരത്തിൽ നിന്നും പുറത്താക്കി എ കെ. ആന്റണി അധികാരത്തിലേറിയതിന് ശേഷം വന്ന യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇത്. ജി. കാർത്തികേയനായിരുന്നു അന്ന് വൈദ്യുത മന്ത്രി.തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയത്തെ തുടർന്ന് 1996 മെയ് 20 ന് ഇകെ നായനാർ മന്ത്രിസഭ അധികാരത്തിൽ വരുന്നു. പിണറായി വിജയന് വൈദ്യുതി മന്ത്രിസ്ഥാനം.
കേരളത്തിലെ വൈദ്യുതി വിതരണ മേഖലയിൽ വികസനം ലക്ഷ്യമിട്ട് പഠനം നടത്താൻ സിപിഎം ഇ.ബാലാനന്ദൻ കമ്മിഷനെ നിയമിക്കുന്നത് സെപ്തംബർ 16 നായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ്റെ കാനഡ സന്ദർശനം നടന്നത്. ഒക്ടോബർ 23 നായിരുന്നു ഇത്.

1997 ഫിബ്രവരി 2 ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പന്നിയാർ, പള്ളിവാസൽ, ചെങ്കുളം പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്ക് ചുമതലപ്പെടുത്തിയാൽ മതിയെന്ന് ഇ.ബാലാനന്ദൻ കമ്മിഷൻ്റെ റിപ്പോർട്ട്.എന്നാൽ എസ്എൻസി ലാവ്ലിനുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നു. കരാർ തുക 153.6 കോടിയായി പുതുക്കി നിശ്ചയിച്ച് സർക്കാരിൻ്റെ തീരുമാനം.1997 ജൂണിൽ പിണറായി വിജയനും ഇ.കെ.നായനാരും കാനഡ സന്ദർശിക്കുന്നു. പിന്നാലെ 1998 ഏപ്രിലിൽ കാനഡ സർക്കാരുമായി മലബാർ കാൻസർ സെൻ്ററിന് ധനസഹായം ലഭ്യമാക്കണമെന്ന വിഷയത്തിൽ പിണറായി വിജയനും ഇകെ നായനാരും ചർച്ച നടത്തുന്നു. മൂന്ന് മാസത്തിന് ശേഷം കാനഡയിലെ കയറ്റുമതി വികസന കോർപ്പറേഷനുമായി ഇക്കാര്യത്തിൽ കേരള സർക്കാർ കരാർ ഒപ്പുവയ്ക്കുന്നു.സി പി എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1998 ഒക്‌ടോബർ 19 ന് പിണറായി വിജയൻ മന്ത്രി സ്ഥാനം ഒഴിഞ്ഞു.1998 ഒക്‌ടോബർ 25ന് എസ്. ശർമ്മ പുതിയ വൈദ്യതി, സഹകരണ മന്ത്രിയായി ചുമതലയേറ്റു.1999 മുതൽ ലാവ്‌ലിൻ സംഭവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായ വാർത്തകൾ വരുന്നു.നിയമസഭയിലും പലതവണ ഈ വിഷയം ചർച്ചയ്ക്കു വന്നു.2001 ൽ എകെ ആൻ്റണി സർക്കാർ അധികാരത്തിൽ. യുഡിഎഫ് എംഎൽഎമാർ ഒന്നടങ്കം എഴുതി നൽകിയ പരാതിയിൽ ഈ വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.2005 ജൂലായിൽ പദ്ധതി വഴി കേരളത്തിന് 374 കോടി രൂപ നഷ്ടം സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട്. പിന്നാലെ ഈ കരാർ പാർട്ടിയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്തില്ലെന്ന് വിഎസ്.2006 ഫെബ്രുവരിയിൽ പിണറായി വിജയന് ആദ്യ ആശ്വാസം. പ്രതിയാക്കാനാകില്ലെന്ന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.ഒരു മാസത്തിന് ശേഷം കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. നവംബറിൽ കേസന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് സിബിഐ തീരുമാനിക്കുുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പറഞ്ഞു .അങ്ങനെ തുടങ്ങി നിറവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പിണറായി ലാവ്‌ലിൻ കേസിനെ മറികടന്നത് .ഇതാണ് ഇപ്പോൾ ഇ ഡി വീണ്ടും കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പ്രതി സന്തോഷിനെതിരെ പരാതിയില്ലെന്ന് സ്റ്റേഷനിൽ അറിയിച്ച യുവതി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോടതി തള്ളി  (9 minutes ago)

ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്..  (15 minutes ago)

കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ ...  (26 minutes ago)

പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച്  (56 minutes ago)

എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി...  (1 hour ago)

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (1 hour ago)

തമിഴ്നാട്, ആന്ധ്രതീരങ്ങളിലും പുതുച്ചേരിയിലും തീവ്രമഴയ്‌ക്ക് സാധ്യത  (1 hour ago)

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (10 hours ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (10 hours ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (10 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (13 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (13 hours ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (13 hours ago)

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (13 hours ago)

Adv Deepa Joseph വെല്ലുവിളിയുമായി Adv ദീപ ജോസഫ്  (15 hours ago)

Malayali Vartha Recommends