Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

കിഫ്ബിക്ക് വേണ്ടി നടത്തിയ ധനസമാഹരണം അക്ഷരാർത്ഥത്തിൽ പൊല്ലാപ്പായിരിക്കുന്നത് പിണറായി മന്ത്രിസഭയ്ക്ക്കിഫ്ബിക്ക് വേണ്ടി നടത്തിയ ധനസമാഹരണം അക്ഷരാർത്ഥത്തിൽ പൊല്ലാപ്പായിരിക്കുന്നത് പിണറായി മന്ത്രിസഭയ്ക്ക്

04 MARCH 2021 06:02 PM IST
മലയാളി വാര്‍ത്ത

ഇതൊക്കെയാണ് ഉരുളയ്ക്കുപ്പേരി എന്ന് പറഞ്ഞാൽ അർത്ഥമാക്കുന്നത് .കെ സുരേന്ദ്രൻ തോമസ് ഐസക്കിന് കൊടുത്ത ആ മറുപടി ഇടതുനേതാക്കൾക്ക് മൊത്തമായുള്ളത് തന്നെയാണ് എന്ന് വ്യക്തമാകുന്നു  കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുകൊണ്ട് ഒരു അന്വേഷണവും കിഫ്ബിയുമായി ബന്ധപ്പെട്ടത് നടത്താൻ കഴിയില്ല എന്ന മട്ടിലാണ് ധനകാര്യ മന്ത്രി തോമസ് ഐസക്ക് തട്ടിവിടുന്നത് .

കിഫ്ബിക്ക് വേണ്ടി നടത്തിയ ധനസമാഹരണം അക്ഷരാർത്ഥത്തിൽ പൊല്ലാപ്പായിരിക്കുകയാണ് പിണറായി മന്ത്രിസഭയ്ക്ക് .എന്നാൽ ഇത് തുറന്നു പറയാൻ പിണറായി സർക്കാരിന്റെ ദുരഭിമാന ബോധം അനുവദിയ്ക്കുന്നില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്

കിഫ്‌ബി റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ തന്നെ ഇ ഡി ഉദ്യോഗസ്ഥർക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന തരത്തിലുള്ള വെല്ലുവിളികൾ ഉയർന്നുകേട്ടിരുന്നു .കിഫ്ബിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ സി എ ജി പറഞ്ഞ പരാമർശങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു നേരത്തെയും തോമസ് ഐസക്ക് തുറന്നടിക്കുന്നത് .

എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും തമ്മിൽ കൂടിയാലോചിച്ചാൽ ഒരു എത്തും പിടിയും കിട്ടാത്ത സംഭവമാണ്. മടിയിൽ കനമില്ലാത്തവൻ എന്തിന് ഭയപ്പെടണം എന്നാണ് കെ സുരേന്ദ്രൻ ഇപ്പോൾ പിണറായി വിജയനോട് പരസ്യമായി ചോദിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരിക്കുകയാണ് .

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളത് കൊണ്ട്, ഒരു കേസന്വേഷണത്തിൽ നിന്ന് അന്വേഷണ ഏജൻസികൾ പിൻമാറണമെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളതെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ആവർത്തിച്ചു . തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ട് മാത്രം ഉദ്യോഗസ്‌ഥർ ഹാജരാകില്ലെന്ന് പറയാനാകില്ല. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തട്ടിപ്പ് പുറത്തുവരും എന്നതുകൊണ്ടാണ് പിണറായി  ഈ നീക്കം നടത്തുന്നത് എന്നാണ് സുരേന്ദ്രന്റെ ആക്ഷേപം . അഴിമതി പിടിക്കപ്പെടും എന്ന അവസ്ഥ വരുമ്പോൾ ഇതാണ് പിണറായിയുടെ സ്ഥിരം രീതി. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ടും സമാനമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചത്.

കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് ഐസക് കാണിച്ച തെറ്റാണ്. അതുകൊണ്ടാണ് ഇതിനെതിരായി ഉയർന്ന പരാതി നിയമസഭാ സമിതിയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. ഐസക് കിഫ്ബിയിൽ നടത്തിയ നിയമവിരുദ്ധ ഇടപെടൽ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു. മസാല ബോണ്ട് ഇറക്കിയത് ആരുടെ അറിവോടെയാണ് എന്നും   ഇ ഡി അന്വേഷണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു.

തെരുവിൽ കാണാം എന്ന് പറയുന്ന ഐസക് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും, ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ അത് ജനം തിരിച്ചറിയുമെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമെന്നും സുരേന്ദ്രൻ പറയുന്നു.

ചട്ടലംഘനം നടത്തിയത് പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര ധനമന്ത്രിയെ വെല്ലുവിളിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. നിയമാനുസൃത നടപടി നേരിടുമ്പോൾ വികസനം മുടക്കുന്നുവെന്ന പരാതികൾ ഉയർത്തിയിട്ട് കാര്യമില്ല. സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഡയലോഗുകൾ ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് തോമസ് ഐസക് കരുതരുത്. അഞ്ച് വർഷത്തെ കമ്യൂണിസ്റ്റ് സർക്കാർ തീവെട്ടി കൊള്ളയാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (1 hour ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (2 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (2 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (2 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (2 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (3 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (3 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (3 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (4 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (4 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (4 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends