ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ മധ്യവയസ്‌കന് ദാരുണാന്ത്യം

കോഴിക്കോട് ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ മധ്യവയസ്‌കന്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയും കുറ്റ്യാടി മുള്ളന്‍കുന്നില്‍ സ്ഥിരതാമസക്കാരനുമായ രാമചന്ദ്രന്‍ (56) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൊകേരിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു ഉണ്ടായത്. നാദാപുരം കുമ്മങ്കോട്ടെ ചേരുള്ള പറമ്ബത്ത് ഭാര്യവീട്ടില്‍ നിന്ന് മുള്ളന്‍കുന്നിലേക്കു പോവുകയായിരുന്നു ഇയാള്‍. ഭാര്യ: ചന്ദ്രി. പിതാവ്: അറുമുഖന്‍. മാതാവ്: പരേതയായ തങ്ക. മക്കള്‍: ശാന്തി, ശാരി, സൗമ്യ. സഹോദരങ്ങള്‍: മണികണ്ഠന്‍, രാജന്‍.
https://www.facebook.com/Malayalivartha



























