അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം; കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്ന് ഡോ. എം.എന്‍. കാരശ്ശേരി

തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ പ്രവചനങ്ങളെല്ലാം ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന നിലയിലേക്ക് മാറുമ്ബോള്‍, കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നാണ് തന്‍റെ അഭിപ്രായമെന്നും ഭരണത്തുടര്‍ച്ച കൈവന്നാല്‍ ഇടതുമുന്നണി അഹങ്കരിക്കുമെന്നും എഴുത്തുകാരനും രാഷ്ട്രീയചിന്തകനുമായ ഡോ. എം.എന്‍. കാരശ്ശേരി പറഞ്ഞു . കാരശ്ശേരിയുടെ ഈ കണ്ടെത്തലിന്റെ കാരണമാണ് വ്യത്യസ്തം.
അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം. യുഡിഎഫിന്‍റെ വലിയ പ്രശ്‌നം അഴിമതിയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലഘട്ടമാണിത്. യുഎസിലെ കമ്ബനിയുമായി ചേര്‍ന്ന് നടത്തിയ മത്സ്യബന്ധനക്കരാര്‍ മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചെങ്കിലും പിന്നീട് അത് നുണയാണെന്ന് തെളിഞ്ഞു. എന്നൊക്കെയാണ് കാരശ്ശേരി മാഷിന്റെ വാദങ്ങള്‍.
പണ്ടാണെങ്കില്‍ ഇങ്ങിനെയൊരു മന്ത്രിക്ക് തുടരാന്‍ കഴിയുമോ? മന്ത്രി കെടി ജലീല്‍ കളവു പറഞ്ഞോ എന്നതു സംബന്ധിച്ചൊരു ടിവി ചര്‍ച്ച നടന്നു. അതില്‍ പങ്കെടുത്ത സിപിഎമ്മിന്‍റെ എം.എന്‍. കൃഷ്ണദാസിന്റെ വാദമിതായിരുന്നു: 'ആരൊക്കെ കളവ് പറയുന്നു. ജലീല്‍ പറഞ്ഞത് എത്രയോ ചെറിയ ഒന്നുമാത്രം'. അഴിമതിയേക്കാള്‍ വലിയ പ്രശ്‌നം സ്ത്രീ ആയിരുന്നു മലയാളിക്ക്. എന്നാല്‍ സോളര്‍ വിവാദം വന്നതോടെ അത് മാറി. ഇടതുമുന്നണി ഭരണത്തിലാകട്ടെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും അതിനെ പുതിയൊരു തലത്തിലേക്കുയര്‍ത്തി.കേരളത്തിന്‍റെ ചരിത്രത്തിലില്ലാത്ത ആരോപണങ്ങളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനു നേരെ ഉയര്‍ന്നത്. എക്കാലവും സ്പീക്കര്‍ പദവിയ്ക്ക് കേരളം വലിയ വില കല്‍പിച്ചിരുന്നു. ഇന്ന് അതില്ല.,' എന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha



























