വയോധികയ്ക്ക് നേരെ മർദ്ദനം; ഹോം നഴ്സിന്റെ ക്രൂരതകൾക്ക് തെളിവായത് സിസിടിവി ദൃശ്യങ്ങള്‍; തുടയെല്ല് പൊട്ടിയ 78കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹോം നഴ്സ് അറസ്റ്റില്‍

ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്ബനാല് ഫിലോമിനയാണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര സ്വദേശി വിജയമ്മയ്ക്കാണ് (78) പരിക്കേറ്റത്.
വിജയമ്മ വീണ് പരിക്കേറ്റെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വിജയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണതിനെ തുടര്‍ന്നുണ്ടായ പരിക്കല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് ഫിലോമിനയുടെ ക്രൂരത വെളിവായത്. വിജയമ്മയുടെ മകനും ഭാര്യയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിജയമ്മയെ ഫിലോമിന മര്‍ദ്ദിച്ചതായി വ്യക്തമായി. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha



























