പറവൂര്‍ ക്ഷേത്രകുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പറവൂര്‍ പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവാരം മാവേലിപറമ്ബില്‍ വിജയന്‍പിള്ളയുടെയും മഞ്ജുവിന്റെയും മകള്‍ ഹരിതയെയാണ്(18) മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.
ബുധനാഴ്ച രാത്രി മുതല്‍ ഹരിതയെ വീട്ടില്‍ നിന്നു കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തി മൃതദേഹം കരയ്ക്കു കയറ്റി. ഹരിതയുടെ ഒരു കത്ത് വീട്ടില്‍ നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























