ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ല.... ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്എസ്

ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്നും ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്എസ് .
ശബരിമല വിഷയത്തില്‍ കടകംപള്ളി ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എന്‍എസ്എസ് വാര്‍ത്തക്കുറിപ്പിറക്കിയത്. മന്ത്രി പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആരാധാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയില്‍ യുവതപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ടു വിശാലബഞ്ചിന്റെ മുന്നില്‍ ഒരു പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമോ. അതിന് ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.
വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ തയ്യറാകാതെ ഏതു മാര്‍ഗ്ഗവും സ്വീകരിച്ച് കോടതിവിധി പൊടുന്നനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനെ തുടര്‍ന്ന് രാജ്യമെമ്പാടും ഉണ്ടായ സംഭവവികാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്.
2018ല്‍ ശബരിമലയില്‍ ഉണ്ടായ സംഭവങ്ങളില്‍ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നുവെന്നാിരുന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുെട പ്രസ്താവന ഏതു സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ശബരിമല വിഷയത്തിലും അതുമായി ഉണ്ടായ സംഭവങ്ങളിലും തങ്ങള്‍ക്ക് ഖേദമുണ്ട്. സുപ്രിം കോടതിയുടെ വിശാലബഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമുണ്ടാകു എന്നത് വീണ്ടും പറയുന്നു. അന്നെടുത്ത കേസുകളെല്ലാം സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ആദ്യമൊന്നും വ്യക്തതയില്ലായിരുന്നു.
ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് നേരത്തെ പറഞ്ഞുവെങ്കിലും പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായികരിക്കേണ്ടതായും വന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് പ്രതിപക്ഷം ഈ വിഷയം ചര്‍ച്ച ചെയ്യും, അത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട എന്നാണ് പര്‍ട്ടി വിലയിരുത്തല്‍.
അതൊഴിവാക്കാനാണ് മന്ത്രിയുടെ ഈ ഏറ്റുപറച്ചില്‍.ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലിനെ എതിര്‍ത്ത് ബിജെപി നേതൃത്വം രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് സമയത്ത് കുറ്റസമ്മതം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha



























