ട്രഷറിയില്‍ പണത്തിന് പ്രയാസമൊന്നുമുണ്ടാകില്ലെന്ന് ധനമന്ത്രി...പണമില്ലാതെ ട്രഷറി അടയ്‌ക്കേണ്ടി വരില്ല

ട്രഷറിയില്‍ പണത്തിന് പ്രയാസമൊന്നുമുണ്ടാകില്ലെന്ന് ധനമന്ത്രി...പണമില്ലാതെ ട്രഷറി അടയ്‌ക്കേണ്ടി വരില്ല. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും വിഷുവിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും അവധി ദിവസങ്ങള്‍ പരിഗണിച്ച് നേരത്തെ നല്‍കും.
സാമ്പത്തിക വര്‍ഷാന്ത്യം ഇടപാടുകള്‍ പൂര്‍ണതോതില്‍ നടക്കുമെന്ന് ധന വകുപ്പ് ഉറപ്പുവരുത്തിയതോടെ സാധാരണയുണ്ടാകാറുള്ള നിയന്ത്രണങ്ങള്‍പോലും ഇല്ലാതെ ഇക്കുറി ട്രഷറി പ്രവര്‍ത്തനം. ട്രഷറിയില്‍ പണത്തിന് പ്രയാസമൊന്നുമുണ്ടാകില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി.
ട്രഷറി കംപ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍മൂലം ഇടപാടുകള്‍ക്ക് തടസ്സമുണ്ടാകുന്നതായി പരാതിയുണ്ട്. ശമ്പള വിതരണവുമായി ബന്ധപ്പെട്ടും ചില പരാതികള്‍ ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) സോഫ്റ്റുവെയറിലുണ്ടായ തകരാറുകളാണ് കാരണം.
വിഷയത്തില്‍ എന്‍ഐസി, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ടു യോഗങ്ങള്‍ ധനമന്ത്രിയും പങ്കെടുത്ത് ചേര്‍ന്നു. എന്താണ് പ്രശ്‌നമെന്നു ഇനിയും വ്യക്തമായിട്ടില്ല. എന്‍ഐസി ഉദ്യോഗസ്ഥ സംഘം ഒരാഴ്ചയായി അശ്രാന്ത പരിശ്രമത്തിലാണ്.
ഐബിഎം, ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സമിതിയെയും ചുമതലപ്പെടുത്തി. ഇവര്‍ സമാന്തര പരിശോധനയും നടത്തും. സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ട്രഷറി പ്രവര്‍ത്തനത്തില്‍ മാറ്റത്തിന് നിര്‍ദേശിച്ചു. പ്രവര്‍ത്തനസമയം രാത്രി ഒമ്പതുവരെയാക്കി.
പണ വിതരണം പകല്‍ ഒമ്പതുമുതല്‍ രണ്ടുവരെയാകും. ഈ സമയം ഇതിനുള്ള സോഫ്റ്റുവെയര്‍മാത്രം പ്രവര്‍ത്തിക്കും. രണ്ടുമുതല്‍ രാത്രി ഒമ്പതുവരെ ബില്‍ സമര്‍പ്പിക്കാനുള്ള സോഫ്റ്റുവെയറുകള്‍ പ്രവര്‍ത്തന സജ്ജമാക്കും.
ഇതിലൂടെ ട്രഷറി സര്‍വറിലുള്ള വിവരഭാരം കുറയ്ക്കാനും കംപ്യൂട്ടര്‍ സ്തംഭനം ഒഴിവാക്കാനുമാകും. ശനിയാഴ്ച മുതല്‍ 28 വരെ അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കും.
അടുത്തമാസം ആദ്യആഴ്ച അവധിയായതിനാല്‍ പുതുക്കിയ ശമ്ബള ബില്ലുകള്‍ ഈ മാസം നല്‍കാം. എല്ലാവര്‍ക്കും അടുത്ത മാസത്തെ ആദ്യപ്രവൃത്തി ദിനത്തില്‍തന്നെ പുതുക്കിയ ശമ്ബളവും പെന്‍ഷനും ലഭിക്കും.
വര്‍ഷാവസാനത്തിലെ ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള തിരക്കൊഴിവാക്കാനുള്ള നടപടികളായി. ആവശ്യത്തിന് പണമുള്ളതിനാല്‍ എല്ലാ ബില്ലുകളും ഈ മാസം മാറിനല്‍കും. വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും ധനമന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha



























