കടകംപള്ളി പിടിച്ച പുലിവാല്‍... ശബരിമലയില്‍ സ്ത്രീകളെ കയറ്റി ഇല്ലാത്ത പുക്കാറൊക്കെ ഉണ്ടാക്കി ഭക്തലക്ഷങ്ങളെ തെരുവിലിറക്കി കേസിലും ആക്കിയിട്ട് നൈസൈയി മന്ത്രി കടകംപള്ളിയുടെ ഖേദപ്രകടനം; കഴക്കൂട്ടം കൈവിടുമെന്നായപ്പോള്‍ കടകംപള്ളിയുടെ അവസാന അടവെന്നുറപ്പിച്ച് ബിജെപിയും എന്‍എസ്എസും

അസ്ഥാനത്തുള്ള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാപ്പ് പറച്ചില്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. പലപല വിഷയങ്ങള്‍ വന്നതോടെ ശബരിമല മറന്നു പോയ ഭക്തരെ വീണ്ടും ചിന്തിപ്പിക്കുന്നതായി മാറി കടകംപള്ളിയുടെ മാപ്പ്.
രഹ്ന ഫാത്തിമ, മനീതി സംഘം തുടങ്ങിയവരെ ആചാരം ലംഘിക്കാന്‍ ആരാണ് കൂട്ട് നിന്നത്. കൂടാതെ രാത്രിയുടെ മറവില്‍ ബിന്ദു അമ്മിണിയേയും കനകദുര്‍ഗയേയും ആരാണ് ശബരിമലയില്‍ കയറ്റിയത്. ഭക്തരുടെ മന്ത്രിയല്ലേ. കാരണവരെ പേടിച്ച് അന്ന് മിണ്ടാതിരുന്ന കടകംപള്ളി ഇപ്പോള്‍ എന്തിനാ മിണ്ടുന്നത്. കഴക്കൂട്ടത്തെ പേടിയാണല്ലേ.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനം വിവിധ കക്ഷി നേതാക്കള്‍ ഏറ്റുപിടിച്ചതോടെ വിവാദമാകുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 2018 ല്‍ നടന്ന സംഭവങ്ങളില്‍ മന്ത്രിയുടെ ഖേദ പ്രകടനം.
സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അന്നുണ്ടായത്. അതെല്ലാം അടഞ്ഞ അദ്ധ്യായമാണെന്നും ഇനി അതേക്കുറിച്ച് വിവാദത്തിനില്ലെന്നും കടകംപള്ളി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തിന് തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും വിമര്‍ശനവുമായി രംഗത്തുവന്നു.
ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും വേദനയുണ്ടെന്നും സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളുമായി ആലോചിച്ച ശേഷമേ നടപ്പാക്കൂവെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അത് ഒരു സന്ദേശം തന്നെയാണെന്നും കടകംപള്ളി പറഞ്ഞു.
അതേസമയം, കടകംപള്ളിയുടെ പ്രസ്താവന ഭക്തരെ കബളിപ്പിക്കാന്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കടകംപള്ളി മാത്രം ദുഃഖമുണ്ടെന്ന് പറയുന്നതില്‍ കാര്യമില്ല. ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റായിരുന്നുവെന്നും അതില്‍ ഖേദമുണ്ടെന്നും പരസ്യമായി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുമോയെന്നും ചെന്നിത്തല ചോദിച്ചു.
പശ്ചാത്തപിച്ചതില്‍ കാര്യമില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കി. മന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് നല്‍കിയ സത്യവാങ്മൂലം കാരണമാണ് എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിയുണ്ടായത്.
വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ ഏതു മാര്‍ഗവും സ്വീകരിച്ച് കോടതിവിധി പെട്ടെന്ന് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ദേവസ്വംമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് ആര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളിയുടേത് മുതലക്കണ്ണീരെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക് വിശ്വാസി സമൂഹം കടകംപള്ളി സുരേന്ദ്രന് മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹത്തിന്റേത് മുതലക്കണ്ണീരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആയിരംവട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പ് ലഭിക്കില്ല. എത്ര കരഞ്ഞാലും ആ പാപക്കറ കഴുകിക്കളയാനാകില്ല.
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടിയത്. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം തട്ടിപ്പാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ പ്രസ്താവിച്ചു. ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ചയും വനിതാ മതിലിന്റെ നേതൃത്വവും മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു.
ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീകളെ കയറ്റിയതിന് മുഖ്യമന്ത്രിയുടെ വലം കൈയായി പ്രവര്‍ത്തിച്ചത് കടകംപള്ളിയാണ്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന തിരിച്ചറിവില്‍ ഖേദപ്രകടനവുമായെത്തിയത് തട്ടിപ്പാണന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു. അങ്ങനെ അടി ചോദിച്ച് വാങ്ങിയിരിക്കുകയാണ് കടകംപള്ളി.
https://www.facebook.com/Malayalivartha



























