തെരഞ്ഞെടുപ്പ്... ബാങ്കുകള്‍, സഹകരണബാങ്കുകള്‍, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍ എന്നിവയിലെ ഇടപാടുകള്‍ നിരീക്ഷണത്തില്‍, യാത്രയില്‍ 50,000 രൂപയില്‍ കൂടുതല്‍ കൈയിലുണ്ടെങ്കില്‍ അതിന്റെ ഉറവിടത്തിന്റെ രേഖ കൈവശം കരുതണം

ബാങ്കുകള്‍, സഹകരണബാങ്കുകള്‍, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍ എന്നിവയിലെ ഇടപാടുകളും നിരീക്ഷണത്തില്‍. ഇവയ്‌ക്കെല്ലാം ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഓരോ ജില്ലയിലും അന്‍പതോളം നിരീക്ഷണസംഘങ്ങള്‍ റോഡുകളില്‍ പരിശോധന നടത്തുകയും ചെയ്യും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റാണ് സംഘത്തിന്റെ തലവന്‍. ഇദ്ദേഹത്തിന് തത്സമയം നടപടി സ്വീകരിക്കാം. യാത്രയില്‍ 50,000 രൂപയില്‍ കൂടുതല്‍ കൈയിലുണ്ടെങ്കില്‍ അതിന്റെ ഉറവിടത്തിന്റെ രേഖ കൈവശം വേണം.
അതേസമയം ഒരുലക്ഷം രൂപയ്ക്കുമുകളില്‍ നടക്കുന്ന എല്ലാ ബാങ്കിടപാടുകളും കര്‍ശനനിരീക്ഷണത്തിലാണ്. രാഷ്ട്രീയപ്രവര്‍ത്തകനാണ് അക്കൗണ്ടുടമയെങ്കില്‍ തീര്‍ച്ചയായും, ഇനിയുള്ള ദിവസങ്ങളില്‍ എന്തിന് അക്കൗണ്ടില്‍ പണമെത്തി, അല്ലെങ്കില്‍ എന്തിന് പിന്‍വലിച്ചു എന്ന് വിശദീകരണം നല്‍കേണ്ടിവരും.
രാഷ്ട്രീയവുമായി ബന്ധമില്ലെങ്കില്‍ക്കൂടി പണമിടപാടുകളില്‍ ജാഗ്രത പാലിക്കുന്നത് നോട്ടപ്പുള്ളിയാവാതിരിക്കാന്‍ നന്ന്. കൂടുതല്‍ തുകയുടെ ഇടപാടുകള്‍ക്ക് ചെക്ക്, നെറ്റ് ബാങ്കിങ് സംവിധാനമായ ആര്‍.ടി.ജി.എസ്. ഉപയോഗിക്കണമെന്നാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഒരാളുടെ അക്കൗണ്ടില്‍നിന്ന് പലരുടെ അക്കൗണ്ടുകളിലേക്ക് ആര്‍.ടി.ജി.എസ്. മുഖേന നടക്കുന്ന ഇടപാടുകള്‍ നിരീക്ഷിക്കും.
കാഷ് ക്രെഡിറ്റ് അക്കൗണ്ട് ഇടപാടുകളും നിരീക്ഷണപരിധിയില്‍. സ്ഥാനാര്‍ഥികളോ അവരുമായി ബന്ധമുള്ളവരോ ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്കിടപാടുകള്‍ നടത്തുകയാണെങ്കില്‍ ളീസറെരീഹഹ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണം.
എ.ടി.എമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്ന വാഹനത്തില്‍ ഏജന്‍സിയുടെ ചുമതലപ്പെടുത്തല്‍ കത്ത്, ഐ.ഡി.കാര്‍ഡ് എന്നിവ വേണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചാല്‍ പണം എണ്ണിത്തിട്ടപ്പെടുത്തി ബോധിപ്പിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.
പണം ഏത് ബാങ്കില്‍നിന്ന് ഏത് എ.ടി.എമ്മിലേക്ക് കൊണ്ടുപോകുന്നെന്നും എത്ര പണം ഉണ്ടെന്നും രേഖയുണ്ടാവണം. രേഖയിലില്ലാത്ത പണം പിടിച്ചെടുക്കും.
രണ്ടുമാസമായി ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളില്‍ തിരഞ്ഞെടുപ്പുവേളയില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ അവ ബാങ്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് ചെയ്യണം. സംശയാസ്പദമെന്ന് ബാങ്കിന് ബോധ്യപ്പെടുന്ന ഏത് ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
https://www.facebook.com/Malayalivartha



























