പിണറായി സര്‍ക്കാര്‍ ശബരിമലയോട് കാണിച്ച അതിക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിക്ക് ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവില്ല.

കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ ചാനലിലെ ഇലക്ഷന്‍ ഡസക് എന്ന് പരിപാടിക്കിടെ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. പത്മകുമാര്‍ അതിഥിയായി വന്നു. തുടക്കം മുതല്‍ അയ്യപ്പവിശ്വാസികള്‍ക്കൊപ്പം നിന്ന പത്മകുമാറിന്റെ നിലപാടും സര്‍ക്കാര്‍ നിലപാടുമൊക്കെ ചര്‍ച്ചയായി. പല ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. മാറിയും മറിഞ്ഞും പലതും മാറ്റി പറയുന്ന നേതാക്കന്‍മാരെയും കേരളം കണ്ടു.
കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ പത്മകുമാര്‍ ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയോടുള്ള നീരസവും അതൃപ്തിയുമൊക്കെ പറയാതെ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാത്രവുമല്ല വിഷയത്തില്‍ മുഖ്യന്റെയും ദേവസ്വം മന്ത്രിയടേയും നിലപാടുകളെക്കുറിച്ച് പൊട്ടി്‌ത്തെറിച്ചില്ലെന്നേയുള്ളൂ. ഏതായാലും തിരഞ്ഞെടുപ്പ് ആയി പോയി. അല്ലെങ്കില്‍ പത്മകുമാര്‍ കടകംപ്പള്ളിയെ കിണറ്റില്‍ ഇട്ടേനെ എന്ന് പ്രേക്ഷകര്‍ സംശയിച്ചുപോകും. അത്രയ്ക്കായിരുന്നല്ലോ വിശ്വാസികളുടെ നെഞ്ചത്ത് സര്‍ക്കാര്‍ കുതിര കയറിയത്.
പലതും കണ്ട് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ മാത്രമേ പത്മകുമാറിന് സാധിച്ചുള്ളൂ എന്നതും ജനങ്ങള്‍ക്കറിയാം. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കളെ കബളിപ്പിക്കാമെന്ന വ്യാമോഹവുമായി സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും രംഗത്തുവന്നെങ്കിലും അത് വേവില്ല എന്ന് ഉറപ്പായി. വിശ്വാസികളെ ആക്രമിച്ചും, ശബരിമലയെ അപകീര്‍ത്തിപ്പെടുത്തിയും ഹിന്ദുവിരുദ്ധരാണ് തങ്ങളെന്ന് ആവര്‍ത്തിച്ച് തെളിയിച്ച പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇപ്പോള്‍ പൊഴിക്കുന്ന മുതലക്കണ്ണീരിന് വിശ്വാസികളെ വഞ്ചിക്കാനാവില്ല.
മന്ത്രി, അയ്യപ്പഭക്തന്മാരുടെയും ഹിന്ദുക്കളുടെയും ഓര്‍മശക്തിയെ പരിഹസിക്കുകയാണോ. മന്ത്രി കരുതുന്നതുപോലെ അവര്‍ ഒന്നും മറന്നിട്ടില്ല. മറക്കുകയുമില്ല. അത് പത്മകുമാറിന്റെ ശരീര ഭാഷയില്‍ ഉണ്ട്. മണ്ഡലമേതായാലും വിശ്വാസികള്‍ മണ്ഡലകാലം മറക്കില്ലെന്ന് കടകംപള്ളിമാര്‍ക്ക് നന്നായറിയാം.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ആവര്‍ത്തനമായിരിക്കും ഇതിന്റെ ഫലമെന്ന് എല്‍ഡിഎഫ് ഭയക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനാവുമോയെന്നാണ് നോക്കുന്നത്. പിണറായി സര്‍ക്കാര്‍ ശബരിമലയോട് കാണിച്ച അതിക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിക്ക് ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവില്ല. മണ്ഡലകാലത്തുടനീളവും അതിനുശേഷവും സര്‍വസന്നാഹങ്ങളുപയോഗിച്ച് സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയതിനെതിരെ ഒരക്ഷരംപോലും പറയാത്തയാളാണ് കടകംപള്ളി.
ഇതിനിടെ ഭക്തന്‍ ചമഞ്ഞ് ഗുരുവായൂരമ്പലത്തില്‍ പ്രത്യക്ഷപ്പെട്ട് ഇതിനൊക്കെ മറയിടാനും, ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാനുമുള്ള വിഫലശ്രമവും ഈ മന്ത്രി നടത്തുകയുണ്ടായി. ഒന്നും ഫലിച്ചിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവാം ഖേദപ്രകടനവുമായി വന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത അയ്യപ്പഭക്തരെ ക്രൂരമായി അടിച്ചമര്‍ത്തിയപ്പോള്‍ അതില്‍ രസിച്ചു നടന്ന ഒരു മന്ത്രി, ഇപ്പോള്‍ അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ലേയെന്നാണ് ചോദിക്കുന്നത്. ശബരിമല ധ്വംസനത്തിന് സിപിഎം കൂട്ടുപിടിച്ച ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ പൗരത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള കുറുക്കുവഴി തേടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല പ്രക്ഷോഭത്തില്‍ ഹിന്ദുസംഘടനാ നേതാക്കള്‍ക്കെതിരെ എടുത്ത അന്യായമായ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഏതായാലും ഇനി ആരൊക്കെ എന്തൊക്കെ മറന്നാലും പ്ത്മകുമാര്‍ മറക്കില്ല. മുഖ്യന്‍ ഈ വിഷയത്തില്‍ മറുപടി പറയുമോ, കടകംപ്പളളിയെ തൂക്കിയെറിയുമോ അതോ ഒപ്പം നില്‍ക്കുമോ. കാത്തിരുന്നു കാണാം. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കാതെ ഉരുണ്ടുകളിക്കുകയാണ് യഥാര്‍ത്ഥത്തില്‍ മന്ത്രി കടകംപള്ളി.
ചെയ്ത തെറ്റിനോട് ശരിക്കും കുറ്റബോധമുണ്ടെങ്കില്‍ കടകംപള്ളിയല്ല, ഹിന്ദുക്കളോട് മാപ്പു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തയ്യാറാവുമോ... കാത്തിരുന്നു കാണാം
https://www.facebook.com/Malayalivartha























