ആരോപണങ്ങൾ തള്ളി ഗോമതി ;ബി ജെ പിയിലേക്ക് ഇല്ല ,വാർത്തകൾ അടിസ്ഥാന രഹിതം
ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചരണങ്ങളെ തള്ളി മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി.ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ തന്നെ മുന്നണിയില്‍ ചേരാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമായി പലതവണ സമീപിച്ചെന്നും എന്നാല്‍ അവരോട് തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്നും അത്തരത്തിലുള്ള ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കയാണ് താന്‍ ചെയ്തതെന്നും ഗോമതി ഫേസ്ബുക്കില്‍ എഴുതി.തന്നോട് ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള അന്വേഷണവും കൂടാതെയാണ് ഗോമതി ബി.ജെ.പിയിലേക്ക് എന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്നും ഗോമതി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ് .
രാവിലെ മുതല്‍ എന്റെ ഫോണിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും അടക്കം അനേകം പേരുടെ വിളിയും വിവരാന്വേഷണവും വരുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് ഇന്നലെയും ഇന്നുമായി വ്യത്യസ്ത മാധ്യമങ്ങളില്‍ ഞാന്‍ ബി.ജെ.പിയിലേക്ക് പോവുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകളുടെ സത്യാവസ്ഥയാണ്. ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ എന്നെ മുന്നണിയില്‍ ചേരാനും ഇലക്ഷന് മത്സരിക്കാനുമായി പലതവണ സമീപിച്ചു, എന്നാല്‍ അവരോട് എന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞ്, അത്തരത്തിലുള്ള ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കയാണ് ഞാന്‍ ചെയ്തത്. എന്നിട്ടും ,എന്നോട് ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള അന്വേഷണവും കൂടാതെ ഗോമതി ബി.ജെ.പിയിലേക്ക് എന്ന തരത്തില്‍ വാര്‍ത്ത നല്‍കുകയാണ് മാധ്യമങ്ങള്‍… നിങ്ങളെപ്പോലുള്ളവര്‍ ദശാബ്ദങ്ങളായി നല്‍കുന്ന വ്യാജവാര്‍ത്തകളെക്കൂടി അതിജീവിച്ചാണ് ഗോമതി എന്ന ഞാന്‍ ഇന്നും ഗോമതിയായി എന്റെ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത് എന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha























