ബി.ജെ.പിയിൽ ചേരുമെന്നത് വ്യാജവാർത്ത -ലതിക സുഭാഷ്

പണ്ട് വി.എസിനെതിരെ മല്‍സരിച്ചു. ഇന്നിതാ ഉമ്മന്‍ചാണ്ടിക്കായി കേരളം കയ്യടിക്കുമ്പോള്‍ ആ കയ്യടികളെ ചുരുട്ടിക്കൂട്ടാനുള്ള മൂര്‍ച്ച ഈ നേതാവിന്റെ വാക്കുകളിലുണ്ട്. ലതികാ സുഭാഷ് എന്ന വ്യക്തിക്കു സീറ്റു ലഭിക്കുന്നോ എന്നതല്ല വിഷയം. മഹിളാ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള മണ്ഡലം നല്‍കണം.
പുതുപ്പള്ളിയും ഹരിപ്പാടും അപ്പനും അമ്മയുമെന്നൊക്കെ പറഞ്ഞ് സ്വന്തം സുരക്ഷ ഉറപ്പാക്കുന്ന നേതാക്കന്‍മാര്‍ ലതികാ സുഭാഷ് പറയുന്നതിനോട് എന്ത് മുട്ടാപ്പോക്ക് ന്യായം പറഞ്ഞാലും രക്ഷയില്ല.
മക്കളാകാന്‍ പ്രായമുള്ളവര്‍വരെ മൂന്നുതവണ എം.എല്‍.എമാരായി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷക്ക് പോലും അര്‍ഹിക്കുന്ന പരിഗണനയില്ലെങ്കില്‍ അപമാനിക്കുന്നതിന് തുല്യമാണത്. സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് വൈകാരികമായി പ്രതികരിച്ച് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് വരുമ്പോള്‍ ആ നേതാവിന്റെ രാഷ്ട്രീയ പോരാട്ടം പാര്‍ട്ടി മറക്കരുത്. പ്രീ ഡിഗ്രി കാലം മുതല്‍ 40 വര്‍ഷമായി നെഞ്ചറ്റുന്ന കൊടിയാണിത്. കോട്ടയം ജില്ല പഞ്ചായത്തിെന്റ പ്രഥമ പ്രസിഡന്റായിരുന്നു.
ലതിക സുഭാഷ് എന്ന വ്യക്തിക്ക്? പ്രാധാന്യമില്ല. എന്നാല്‍, മഹിള കോണ്‍ഗ്രസ് അധ്യക്ഷയെ പരിഗണിക്കാതിരിക്കുന്നത് മോശം സന്ദേശമാണ് താഴെത്തട്ടിലെ പ്രവര്‍ത്തകരിലേക്കെത്തിക്കുക. 2000 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകാലത്തും തെന്റ പേരുകേള്‍ക്കും. പിന്നെ മറ്റാരെങ്കിലുംവരും. 2011ല്‍ മലമ്പുഴയില്‍ പോയി മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞു. മത്സരിച്ചുതോറ്റ് അപവാദം കേട്ടാണ് തിരിച്ചുവന്നത് എന്ന വാക്കുകളെ പാര്‍ട്ടി മറന്നാല്‍ വലിയ തെറ്റായി മാറും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ 24 ദിവസവും കൂടെയുണ്ടായിരുന്നു.
പാര്‍ട്ടി പറയുന്ന എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എല്ലാ കാലത്തും മഹിള കോണ്‍ഗ്രസ് അധ്യക്ഷക്ക് സീറ്റ് നല്‍കാറുണ്ട്. ആ പരിഗണന ഇത്തവണയും ലഭിക്കുമെന്നാണ് ഉറച്ച വിശ്വാസം. അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിനെതിരെ പ്രതികരിക്കണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അവസാനനിമിഷം വരെ ക്ഷമയോടെ കാത്തിരിക്കാനാണ് താന്‍ അവേരാട് പറഞ്ഞത്.
സീറ്റ് ലഭിച്ചില്ലെങ്കില്‍ മാത്രം അപ്പോള്‍ പ്രതികരിക്കാം. സുരക്ഷിതമല്ലാത്ത മണ്ഡലത്തില്‍ മത്സരിക്കാനും താനില്ല എന്ന് ഈ നേതാവ് പറയുമ്പോള്‍ മുസ്ലിം ലീഗിന്റെ മാന്യതയെങ്കിലും കോണ്‍ഗ്രസ് കാട്ടണം. മറ്റൊരു കാര്യം കൂടി ഒരിക്കലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കോ പോകാന്‍ പോകാനാഗ്രഹിക്കുന്നില്ല, പോകില്ല.
അതെന്റെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസിനായി മാത്രം പ്രവര്‍ത്തിക്കുന്നയാളാണു ഞാന്‍ എന്ന് ഈ വനിത പറയുമ്പോള്‍ പി.സി. ചാക്കോ, വിജയന്‍ തോമസ്, ടോം വടക്കന്‍ എന്നിവരെ കോണ്‍ഗ്രസ് ഓര്‍ത്താല്‍ നന്ന്.
കേരളത്തില്‍ കഴിഞ്ഞ രണ്ടു മാസംകൊണ്ട് തദ്ദേശതിരഞ്ഞെടുപ്പില്‍ ജയിച്ചവരും തോറ്റവരും സീറ്റുകിട്ടാത്തവരുമായ വനിതകളെ കാണുന്നതിനായി 14 ജില്ലകളിലും ജനുവരി 16 മുതല്‍ 23 വരെ ഏഴു ദിവസം ലതികാ സുഭാഷ് യാത്ര നടത്തി. തോറ്റവരെ കാണുന്നതിന് ഒരു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയോ പാര്‍ട്ടി നേതാവോ ഇതാദ്യമായിട്ടാണ് പോയത്.
ഒരു പ്രസ്ഥാനത്തിനു വേണ്ടി സ്ത്രീകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ പ്രസ്ഥാനം അവരെ അംഗീകരിക്കുമെന്ന വലിയ സന്ദേശമാണ് അവര്‍ കൊടുത്തത് എന്നിട്ടും അത് കാണാന്‍ അധികാര മുഖ്യമന്ത്രിക്കേസരയ്ക്കായി തമ്മിലടിക്കുന്നവര്‍ കണ്ടില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഇനി എന്തു പറയും.
https://www.facebook.com/Malayalivartha

























