സിനിമാ ജീവിതത്തിനിടയില്‍ സ്വപ്‌ന തുല്യമായ വേഷം ചെയ്യാന്‍ ഒരുങ്ങി സമാന്ത

തന്റെ സിനിമാ ജീവിതത്തിനിടയില്‍ സ്വപ്‌ന തുല്യമായ വേഷം ചെയ്യാന്‍ ഒരുങ്ങുകയാണ് നടി സമാന്ത അക്കിനേനി. ഗുണശേഖര സംവിധാനം ചെയ്യുന്ന 'ശാകുന്തളം' സിനിമയില്‍ ശകുന്തള ആയാണ് സമാന്ത വേഷമിടാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങിലാണ് തന്റെ സ്വപ്‌നങ്ങളിലെ വേഷം ചെയ്യാനാണ് ഒരുങ്ങുന്നതെന്ന് താരം വ്യക്തമാക്കിത്.
'എന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സമ്മാനമാണ് ദില്‍ രാജു സാറും ഗുണ സാറും നല്‍കിയത്. ഇന്നാണ് ഏറെ കാലമായി എന്റെ സ്വപ്‌നത്തിലുള്ള കഥാപാത്രം ഞാന്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. എന്റെ നൂറു ശതമാനവും ചിത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിക്കും.'
'ഞാന്‍ സ്‌ക്രിപ്റ്റ് ഇതുവരെ പൂര്‍ണമായും കേട്ടിട്ടില്ല. കേട്ടതില്‍ സിനിമയെ കുറിച്ച് ഒന്നുമില്ല. സിനിമ മുഴുവന്‍ സംവിധായകന്റെ മനസിലാണ്' എന്നാണ് സമാന്ത പറയുന്നത്. ചിത്രത്തില്‍ 'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്‍ ആണ് നായകന്‍ ദുഷ്യന്തന്‍ ആയി വേഷമിടുന്നത്.
കാളിദാസന്റെ സംസ്‌കൃത നാടകം അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാവുകയാണ്.
https://www.facebook.com/Malayalivartha


























