സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കുഞ്ഞുമോന്‍ എന്നയാളെയാണ് പാമ്പാടിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭര്‍ത്താവ് കൊച്ചുമോന്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ക്ലാസില്‍ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തില്‍ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടര്‍ന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേര്‍ന്ന് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു. സംഭവശേഷം സ്ഥലത്ത് നിന്ന് ഉടന്‍ തന്നെ കുഞ്ഞുമോന്‍ ഒളിവില്‍പോയിരുന്നു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























