തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത് നടന്നത്. രാവിലെ 7 മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിയോടെ അവസാനിച്ചു.
ഏറ്റവും കൂടതല്‍ പോളിങ് വയനാട് ജില്ലയിലാണ്. 77.34 ശതമാനം. കുറവ് തൃശൂര്‍ ജില്ലയില്‍. 71.88 ശതമാനം. മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂര്‍ 75.73 ശതമാനം, പാലക്കാട് 75.6 ശതമാനം, കാസര്‍ക്കോട് 74.03 ശതമാനം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.
ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ഈ മാസം 9നായിരുന്നു. 7 തെക്കന്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഈ മാസം 13നാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha
























