മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ

സ്വന്തം പാര്‍ട്ടിയിലെ ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ആര്‍എംപി നേതാവ് കെ.കെ.രമ എംഎല്‍എ. രാഷ്ട്രീയപരമായ ലാഭത്തിനുവേണ്ടി സ്ത്രീകള്‍ ഉപയോഗിക്കപ്പെടുകയാണെന്നും, അതിനാല്‍ സ്ത്രീകള്‍ക്ക് അനുകൂലമായ പ്രസ്താവനകള്‍ അതിനുശേഷം മതിയാകുമെന്നും ഒഞ്ചിയം നെല്ലാച്ചേരി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രമ തുറന്നടിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍എംപിക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്നും കെ.കെ.രമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏറാമല, ഒഞ്ചിയം, അഴിയൂര്‍, ചോറോട് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ ആര്‍എംപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, തൃശൂര്‍ കുന്നംകുളം, കോഴിക്കോട് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ആര്‍എംപി മത്സരിക്കുന്നുണ്ട്.
ഈ മേഖലകളിലെല്ലാം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കും ഭരണവിരുദ്ധ മനോഭാവത്തിനുമെതിരെ ചിന്തിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ആര്‍എംപിക്കും യുഡിഎഫിനും വേണ്ടി വോട്ട് ചെയ്യുമെന്നാണ് രമയുടെ നിരീക്ഷണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് കൃത്യവും ശക്തവുമാണെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിന്റെ പേരില്‍ സ്ത്രീകള്‍ യുഡിഎഫിന് എതിരായ നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് അതിശക്തമായി തള്ളിപ്പറഞ്ഞതിനെയും അവര്‍ എടുത്ത് പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനം അത് തള്ളിപ്പറഞ്ഞതോടെ, ആ പ്രസ്താവനയെ ഒരു വ്യക്തിയുടെ അഭിപ്രായമായി മാത്രമേ കണക്കാക്കാനാകൂ എന്നും കെ.കെ.രമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























