'മദനി അനീതിക്ക് ഇരയായ മനുഷ്യൻ, കേരളത്തിലെ പൊതുസമൂഹം മദനിയ്‌ക്കൊപ്പം നിന്നില്ല'; അബ്ദുള്‍ നാസര്‍ മദനിയെ പിന്തുണച്ച് നടന്‍ സലീം കുമാര്‍

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ പിന്തുണച്ച് നടന്‍ സലീം കുമാര്‍. 10 വര്‍ഷമായി മദനി വിചാരണ നേരിടുകയാണെന്നും ഇത് മാനുഷിക ധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ മദനിയ്ക്ക് പിന്തുണ അറിയിച്ചത്.
മദനി അനീതിക്ക് ഇരയായ മനുഷ്യനാണ്. കേരളത്തിലെ പൊതുസമൂഹം മദനിയ്‌ക്കൊപ്പം നിന്നില്ല. ഇത്തരത്തിലുള്ള ആളുകളോട് ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചതിനാല്‍ സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ സിനിമ തനിയ്ക്ക് വേണ്ടെന്ന് തന്നെയാണ് നിലപാടെന്നും സലീം കുമാര്‍ പറഞ്ഞു.
ഇത്തരം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിനാല്‍ തന്നെ ചിലര്‍ സലീം കെ. ഉമ്മര്‍ ആക്കി മാറ്റി. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല. മദനിയെ വെറുതെ വിടണമെന്നല്ല പറയുന്നത്. മറ്റ് ഏതൊരു ഇന്ത്യന്‍ പൗരനും ലഭിക്കേണ്ട അവകാശങ്ങള്‍ മദനിയ്ക്കും കിട്ടണം. മദനിയ്ക്ക സംഭവിച്ചത് നാളെ ആര്‍ക്കും സംഭവിക്കാമെന്നും സലീം കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















