കെ. സുധാകരന്‍ ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആൾ; സ്ഥാനാര്‍ഥിപ്പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വര്‍ക്കിങ് പ്രസിഡന്‍റായി അംഗീകരിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കെ. സുധാകരന്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ. സുധാകരന്‍. സ്ഥാനാര്‍ഥിപ്പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വര്‍ക്കിങ് പ്രസിഡന്‍റായി അംഗീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കെ. സുധാകരന്‍ പാര്‍ട്ടി വിടുകയാണെന്ന് പി.സി. ചാക്കോ പറഞ്ഞു. പാര്‍ട്ടി വിടാനൊരുങ്ങുന്ന ആളുകളുടെ അഭിപ്രായത്തിന് വിലയില്ല. കെ.പി.സി.സിക്ക് വര്‍ക്കിങ് പ്രസിഡന്‍റുമാരെ ആവശ്യമില്ല. വര്‍ക്കിങ് പ്രസിഡന്‍റിനെ വെക്കാന്‍ കെ.പി.സി.സി അധ്യക്ഷന് വാതരോഗമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
നേരത്തെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നിരാശയാണ് സമ്മാനിച്ചതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. ലതിക സുഭാഷിനോട് പാര്‍ട്ടി നീതി കാട്ടിയില്ലെന്ന അഭിപ്രായപ്രകടവും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ, സുധാകരന്‍ പാര്‍ട്ടി വിടുമെന്ന് എന്‍.സി.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം സുധാകരന്‍ നിഷേധിച്ചു.
https://www.facebook.com/Malayalivartha



























