Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പെണ്‍ സുഹൃത്ത് കൊക്കയിലേക്ക് വീണതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

27 MARCH 2021 09:41 PM IST
മലയാളി വാര്‍ത്ത

നാടുകാണി പവലിയന് സമീപം പെണ്‍ സുഹൃത്ത് കൊക്കയിലേക്ക് വീണതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. അലക്‌സിനെ കൊലപ്പെടുത്തിയതാകാമെന്നാണ് സഹോദരിയുടെ ആരോപണം. അലക്‌സ് തൂങ്ങിമരിച്ചതാകാമെന്ന പൊലീസ് നിഗമനം വിശ്വസിക്കാനാകുന്നില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) എം.എച്ച്.ജോസഫി(സാബു)ന്റെ മകന്‍ അലക്‌സാ(23)ണ് മരിച്ചത്.
അലക്‌സിനൊപ്പം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ നാടുകാണി പവലിയനില്‍നിന്ന് 250 അടി താഴ്ചയില്‍നിന്ന് കണ്ടെത്തി. 26 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി അവശനിലയില്‍ കിടന്നതിന് സമീപത്താണ് അലക്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാടുകാണി പവലിയനിലെ പാറക്കെട്ടില്‍ ഇരുന്ന സംസാരിക്കുമ്‌ബോള്‍ പെണ്‍കുട്ടി താഴെ വീഴുകയായിരുന്നു. 250 അടി താഴ്ചയിലേക്കു വീണ പെണ്‍കുട്ടിയെ അന്വേഷിച്ച് താഴേക്കു ഇറങ്ങിയ യുവാവ് ബോധരഹിതയായ നിലയില്‍ പെണ്‍കുട്ടി കിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി മരിച്ചതാകാമെന്ന് തെറ്റിദ്ധരിച്ച് സമീപത്തെ മരക്കൊമ്ബില്‍ സ്വന്തം ജീന്‍സ് ഉപയോഗിച്ച് അലക്‌സ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
പെണ്‍കുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു ഇരുവരുടേയും രക്ഷിതാക്കള്‍ കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്‌റ്റേഷനുകളില്‍ പരാതിയും നല്‍കി. മൊബൈല്‍ ഫോണുകളും ടവറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യ ഘട്ടത്തില്‍ കാര്യമായ ഒരു വിവരവും ലഭിച്ചില്ല. അതിനിടിയാലണ് വെള്ളിയാഴ്ച ഉച്ചയ്ക്കു പവിലിയന് സമീപത്ത് അലക്‌സിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി.
ബൈക്കില്‍ കണ്ട സ്‌കൂള്‍ ബാഗിലെ പുസ്തകത്തില്‍ ഒരു പെണ്‍കുട്ടിയുടെ പേര് കണ്ടു. ഈ പേര് പൊലീസ് സംഘം ഉച്ചത്തില്‍ വിളിച്ചപ്പോഴാണ് താഴ്ചയില്‍നിന്ന് പെണ്‍കുട്ടി തിരിച്ചു ശബ്ദമുണ്ടാക്കിയത്. പൊലീസ് അടുത്തെത്തുമ്‌ബോള്‍ തീരെ അവശയായിരുന്നു പെണ്‍കുട്ടി. എസ്‌ഐ.മാരായ മനോജും ഐസക്കും സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷും സാഹസികമായി പാറക്കെട്ടിലൂടെ ഇറങ്ങിയാണ് പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ മുകളില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്.
തൊട്ടടുത്തു തന്നെ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. അലക്‌സിന്റെ മൃതദേഹവും ഫയര്‍ഫോഴ്‌സ് സംഘം തന്നെ മുകളിലെത്തിച്ചു. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി ആരോഗ്യനില വീണ്ടെടുക്കുമ്‌ബോള്‍ മൊഴിയെടുക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇങ്ങനെ സംഭവത്തിന്റെ നിജസ്ഥിതി അറിയാനാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (30 minutes ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (36 minutes ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (42 minutes ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (1 hour ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (3 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (3 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (4 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (4 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (4 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (5 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (5 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (6 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (6 hours ago)

Malayali Vartha Recommends