രമേശ് ചെന്നിത്തല വോട്ടർമാരുടെ ഡാറ്റ ചോർത്തിയത് ഗുരുതര ക്രമക്കേട്.... വ്യക്തിയുടെ അനുമതി തേടിയില്ലെന്ന് എം. എ. ബേബി...

വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലു ലക്ഷം പേരുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് അപ്‌ലോഡ് ചെയ്തത് സിംഗപ്പുർ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസിൽ നിന്നാണെന്ന ഗുരുതര ആരോപണവുമായി എം.എ. ബേബി രംഗത്ത്.
വ്യക്തിഗത വിവരങ്ങൾ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്‌നങ്ങൾ ഉടലെടുക്കും.
വ്യക്തികളുടെ അനുമതിയോടെ അല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ വിവരങ്ങൾ കൈമാറിയതെന്നും എം. എ. ബേബി കുറ്റപ്പെടുത്തി.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4, 34, 000 ഇരട്ട വോട്ടർമാരുടെ പട്ടിക ബുധനാഴ്ചയാണ് ഓപ്പറേഷൻ ട്വിൻസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ യു.ഡി.എഫ്. മുന്നണി നേതാക്കൾ പുറത്തു വിട്ടത്.
ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ട വോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടർ ഐ.ഡിയിലും ചേർത്ത വോട്ടർമാരുടെ പേര് വിവരങ്ങളാണ് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























