ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല; കേരളത്തിന്റെ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്ന് ജെ.പി. നഡ്ഡ

കേരളത്തിന്റെ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്നും എന്‍ഡിഎ പൊതുസമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് അയ്യപ്പ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. യുഡിഎഫ് അത് നോക്കി നിന്നു. ബിജെപി മാത്രമാണ് ഭക്തര്‍ക്കൊപ്പം ഉണ്ടായിരുന്നതെന്നും ജെ.പി നഡ്ഡ പറഞ്ഞു. ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായതും ലിബിയയില്‍ നിന്നുള്ള നഴ്സുമാരുടെ മോചനം സാധ്യമായതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























