കെ. സുരേന്ദ്രനെ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.... കോന്നിയിൽ ഒരു ലക്ഷം പേരെ അണിനിരത്തും... നാളെ അത് സംഭവിക്കും...

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടമായതെല്ലാം തിരിച്ച് പിടിക്കും എന്ന വാശിയിൽ മുണ്ടും മുറുക്കി രണ്ടും കല്പിച്ച് ഇറങ്ങിതിരിച്ചിരിക്കുകയാണ് ബിജെപി. ഇത്തവണ നേമം മാത്രമായി ഒതുങ്ങാതെ പിടിച്ചെടുക്കാൻ പറ്റുന്നതെല്ലാം കയ്യടക്കാൻ തീരുമാനിച്ച് പ്രചരണ കൊഴുപ്പിക്കുകയാണ് ബിജെപിയുടെ സംസ്ഥാന നേതാക്കൾ.
ഇതിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലെത്തും. ഉച്ചയ്ക്ക് 1.15-നാണ് എത്തുന്ന മോദി, കോന്നി മണ്ഡലത്തിലെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തോടു ചേര്‍ന്നുള്ള മൈതാനത്ത് എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.
ജില്ലയിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥികളും സമീപ ജില്ലകളില്‍ നിന്നുള്ള ചില സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിജയ റാലി സമ്മേളനത്തില്‍ ഒരു ലക്ഷം പേരെ എത്തിക്കാനാണ് ബി.ജെ.പി. നേതൃത്വം തയ്യാറെടുപ്പ് നടത്തുന്നത്.
മോദിയെ കൂടാതെ, ഏപ്രില്‍ നാലിന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവല്ലയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും എന്നാണ് ലഭിച്ചിരിക്കുന്ന അറിയിപ്പ്. രാവിലെ 9.30-ന് മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവല്ലയില്‍ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.
പ്രധാനമന്ത്രി പങ്കെടുക്കുന്ന വിജയറാലിയുടെ ഒരുക്കങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലേക്ക്. പ്രമാടം മൈതാനത്ത് ഏപ്രില്‍ രണ്ടിന് 12-നാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. 1,600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പ്രസംഗപീഠം തയ്യാറാക്കിയിരിക്കുന്നത്.
ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ട്. ജില്ലാ സ്റ്റേഡിയത്തിലെ ഹെലിപ്പാഡിലാണ് പ്രധാനമന്ത്രി ഇറങ്ങുന്നത്. അവിടെ നിന്ന് റോഡ്മാര്‍ഗം വേദിയിലേക്ക് എത്തിച്ചേരും. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പ്രധാനമന്ത്രിയുടെ പ്രമാടം സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷ ഒരുക്കുന്നതിനായി 1,400 പോലീസുകാരെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി നിശാന്തിനി അറിയിച്ചു.
നാല് എസ്.പി.മാര്‍, 20 ഡിവൈ.എസ്.പി.മാര്‍, 42 സി.ഐ.മാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. എ.ഡി.ജി.പി, റേഞ്ച് ഐ.ജി. എന്നിവരും സുരക്ഷാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇതുകൂടാതെ കോന്നിയിൽ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്
അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് രാവിലെ 11മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. രാവിലെ 11മുതല്‍ മൂന്നുവരെ കോന്നി ടൗണ്‍മുതല്‍ പൂങ്കാവുവരെയുള്ള റോഡില്‍ ഗതാഗതം കര്‍ശനമായ നിയന്ത്രണത്തില്‍ ആയിരിക്കും.
കഴിഞ്ഞ ദിവസം പാലക്കാട് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി മെട്രോമാൻ ഇ. ശ്രീധരന് പിന്തുണ നൽകുവാനായി പ്രധാനമന്ത്രി പാലക്കാടിന്റെ മണ്ണിൽ എത്തിയിരുന്നു. മോദി എത്തിയതോടെ ബിജെപിയുടെ പ്രതീക്ഷകൾ മെട്രോവേഗത്തിൽ കുതിക്കുകയാണ് ചെയ്തത്. ഈ ആവേശം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണു പ്രവർത്തകർ ഉള്ളത്.
https://www.facebook.com/Malayalivartha

























