വാളയാർ കേസ് സിബിഐ ഏറ്റെടുത്തു... കേസ് ഏറ്റെടുത്ത സിബിഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് എഫ്ഐആറുകള്‍ സമർപ്പിച്ചു...

വാളയാറിലെ അമ്മയ്ക്ക് നീതിയുടെ വാതിൽ തുറക്കുന്നു. വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം സിബിഐ ഏറ്റെടുത്തതായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കേസെറ്റെടുത്ത സിബിഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് എഫ്ഐആറുകള്‍ സമർപ്പിച്ചു.
വാളയാറിലെ സഹോദിരമാരുടെ മരണത്തിൽ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സിബിഐ സമർപ്പിച്ചിട്ടുള്ളത്. വാളയാർ ഇളയ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഇപ്പോൾ നാലു വർഷം പിന്നിട്ടു. നീതി കിട്ടിയില്ലെന്ന് ആരോപിച്ച് പെൺകുട്ടികളുടെ അമ്മയുടെ സമരം ഇപ്പോൾ വിജയത്തിനടുത്താണ്. കഴിഞ്ഞ മാസം തലമുണ്ഡനം ചെയ്തുള്ള അമ്മയുടെ പ്രതിഷേധം വലിയ തോതിൽ തന്നെയുള്ള ജനശ്രദ്ധ നേടിയിരുന്നു.
ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യ പ്രേരണ, പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസ്. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട വാളായർ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നത് ചോദ്യം ചെയ്ത് അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് ഏറ്റെടുത്തത്. സിബിഐ ഡിവൈഎസ്പി അനനന്തകൃഷ്നാണ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ. വാളയാറിലെ സഹോദരിമാരുടെ ദുരൂഹത മരണത്തിൽ അഞ്ചു പേർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്.
വിചാരണ നടക്കുന്നതിനിടെ ചേർത്തല സ്വദേശിയായ പ്രദീപ് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഉൾപ്പെടെ മറ്റ് നാലു പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിതോടെയാണ് വാളയാർ കേസ് ഏറെ വിവാദമായത്.
കേസ് അന്വേഷണത്തിലും വിചാരണയിലും ഉൾപ്പെടെ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ജുഡിഷ്യൽ അന്വേഷണത്തിലും തെളിഞ്ഞിരുന്നു. കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നാലു പ്രതികളെ വീണ്ടും കസ്റ്റഡയിലെക്കാൻ കോടതി ഉത്തരവിട്ടു. എം. മധു എന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി.
വി. മധു, ഷിബു എന്നീ പ്രതികള്‍ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ഹോമിലുമാണ്. പ്രതികളെ കസ്റ്റഡയിൽ വാങ്ങി സിബിഐ ഇനി ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്.
വാളയാർ കേസിൽ എത്രയും വേഗം ഏറ്റെടുത്ത് അന്വേഷണം തുടങ്ങാൻ സിബിഐയോട് ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. കേസിന് ആവശ്യമായ രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനും സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.
കേസ് സിബിഐയ്ക്ക് കൈമാറിയ സർക്കാർ വിജ്ഞാപനത്തിലെ അപകാതകൾ ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് വിജി അരുൺ ഉത്തവ് പുറപ്പെടുവിച്ചത്. കേസ് തുടക്കത്തിൽ അന്വഷിച്ച പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് നേരത്തെ ഡിവിഷൻ ബഞ്ച് ഉത്തരവിലുണ്ടെന്നും ഈ സാഹചര്യത്തിൽ സത്യം പുറത്ത് വരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha

























