ബിജെപിയുടെ പിന്തുണ നിഷേധിച്ച് സി.ഒ.ടി നസീര്‍... തലശ്ശേരിയില്‍ അടിപതറി ബിജെപി...

തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാടുമായി ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി.ഒ.ടി. നസീര്‍. തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം ഈ അവസരത്തിൽ വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാൻ എൻഡിഎ മുൻപ് തീരുമാനിച്ചത്.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണു പിന്തുണയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, തടിയൂരാന്‍ വേണ്ടിയാണ് ബിജെപി എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.
നാമനിർദേശ പത്രികയ്ക്കൊപ്പം ചിഹ്നം അനുവദിക്കാൻ നൽകിയ ഫോമിൽ പാർട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണത്താലാണു ഹരിദാസിന്റെ പത്രിക കമ്മീഷൻ തള്ളിയത്. നേരത്തേ, സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായിരുന്നു നസീർ. പാർട്ടി അംഗത്വം പുതുക്കാനുള്ള ഫോമിൽ അനുമതിയില്ലാതെ മതം എഴുതി ചേർത്തതിൽ പ്രതിഷേധിച്ച് 2017ലാണ് നസീർ സിപിഎം വിട്ടത്.
2019ൽ വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. 621 വോട്ട് മാത്രമാണു നേടാനായത്. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു ദിവസങ്ങൾക്കു മുൻപു നസീറിനു നേരെ വധശ്രമം അന്നു നടന്നിരുന്നു. എൽഡിഎഫിനായി സിറ്റിങ് എംഎൽഎ എ.എൻ. ഷംസീറും യുഡിഎഫിനായി എം.പി. അരവിന്ദാക്ഷനുമാണു തലശ്ശേരിയിൽ മത്സരിക്കുന്നത്. 2016ൽ ബിജെപിക്കു ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലം കൂടിയാണിത്.
അതേസമയം, എസ്എഫ്ഐ പ്രവർത്തകനും യുയുസിയുമൊക്കെ ആയിരുന്നെങ്കിലും ബ്രണ്ണൻ കോളജിൽ എസ്എഫ്ഐയുടെ മർദനത്തിന് ഇരയായിട്ടുണ്ടു നസീർ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. പെൺകുട്ടികളായ സഹപാഠികൾക്കൊപ്പമിരുന്നു എന്ന പേരിലാണ് അന്ന് ഒരു സംഘം എസ്എഫ്ഐക്കാർ തന്നെ മർദിച്ചത്. കോളജിലെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മർദനം നടന്നത്.
നസീർ പാർട്ടിക്ക് അതീതനാകുന്നുവെന്ന തോന്നൽ ചില നേതാക്കളിലുണ്ടാക്കാൻ ക്ലബിന്റെ പ്രവർത്തനം കാരണമായി. പാർട്ടി അംഗത്വം പുതുക്കുമ്പോൾ മതം ചോദിക്കുന്ന കോളമുണ്ട്. സാധാരണ നസീർ അതു പൂരിപ്പിക്കാറില്ല. എന്നാൽ 2016ൽ നസീർ പൂരിപ്പിച്ചില്ലെങ്കിലും പാർട്ടിക്കാർ ആരോ അവിടെ നസീറിന്റെ മതം ചേർത്താണു പാർട്ടിക്കു നൽകിയത്.
ഇതിൽ പ്രതിഷേധമറിയിച്ചു നസീർ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനു കത്തെഴുതിയിരുന്നു. ശേഷം ഇത് വിവാദമായി. 2017 മുതൽ അംഗത്വം പുതുക്കാതെ അനുഭാവി ഗ്രൂപ്പിൽ കുറേക്കാലം തുടർന്നിരുന്നു. ഇതിനിടെ തലശ്ശേരി സ്റ്റേഡിയത്തിൽ എ.എൻ. ഷംസീർ എംഎൽഎയുടെ നേതൃത്വത്തിൽ നവീകരണ പ്രവൃത്തി നടത്തിയതിൽ അഴിമതിയുണ്ടെന്ന ആരോപണം ഉയർത്തി പാർട്ടിയോടു പൂർണമായി അകന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ നസീർ തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുമ്പോൾ ഒരു നോമ്പ് കാലത്താണ് ആക്രമിക്കപ്പെട്ടത്. തലശ്ശേരിയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നു നോമ്പു മുറിക്കാൻ സുഹൃത്തിനൊപ്പം വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ മൂന്നു ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വയറിനും കാലുകൾക്കും വെട്ടേറ്റു. കൊലപ്പെടുത്താനെത്തിയവർ പൊലീസ് പിടിയിലായെങ്കിലും ഗൂഢാലോചനക്കാരെ ഇതുവരെ പിടികൂടിയിട്ടില്ല. എ.എൻ. ഷംസീർ എംഎൽഎയാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു നസീറിന്റെ ആരോപണം.
https://www.facebook.com/Malayalivartha

























