എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ സമ്മേളനങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോന്നിയിലും തിരുവനന്തപുരത്തുമെത്തും... കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പങ്കെടുക്കും, വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനമാണ് പരിപാടി

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ സമ്മേളനങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോന്നിയിലും തിരുവനന്തപുരത്തുമെത്തും.
ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പങ്കെടുക്കും.
പത്തനംതിട്ട ജില്ലയിലെ മറ്ര് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളും വേദിയിലുണ്ടാകും. കോന്നിയില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷമാണ് തിരുവനന്തപുരത്തെത്തുക.
വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനമാണ് പരിപാടി. ജില്ലയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം പാലക്കാട് കോട്ട മൈതാനിയിലെ റാലിയിലും മോദി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ വരവോടെ സ്ഥിതി കുറച്ചുകൂടി തങ്ങള്‍ക്കനുകൂലമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടു.
അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിഗ്രാമില്‍ പരാജയപ്പെടുമെന്ന പേടിയില്‍ മമത മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണെന്ന് മോദി പറഞ്ഞു.
സൗത്ത് 24 പര്‍ഗനാസിലെ ജോയിനഗറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോഡിയുടെ പരിഹാസം.ദീദി, മറ്റൊരു നിയോജക മണ്ഡലത്തില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? ആദ്യം നിങ്ങള്‍ അവിടെ പോയി, ആളുകള്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കി. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയാല്‍, ബംഗാളിലെ ആളുകള്‍ നിങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാന്‍ തയാറാണ് മോദി പറഞ്ഞു. തോല്‍ക്കുമെന്ന ഭയപ്പെട്ടാണ് മമത നന്ദിഗ്രാമില്‍ ക്യാമ്ബ് ചെയ്യാന്‍ നിര്‍ബന്ധിതയായതെന്നും മോദി പരിഹസിച്ചു.
https://www.facebook.com/Malayalivartha

























