വാഹനറാലിയില്‍ പങ്കെടുത്ത യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം... കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു യുവാവ്

അരുവിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന്റെ പര്യടനത്തിന്റെ ഭാഗമായി നടന്ന വാഹനറാലിയില്‍ പങ്കെടുത്ത യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം.
യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന്റെ ഡോറിലും പിന്നാലെ വന്ന ബസിലും തട്ടി വീഴുകയായിരുന്നു.ആര്യനാട് ചെറിയാര്യനാട് പ്ലാമൂട് വീട്ടില്‍ പരേതനായ രവിയുടെയും സുലോചനയുടെയും മകന്‍ പ്രദീപാണ് (36) മരിച്ചത്. അവിവാഹിതനാണ്.
കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.അര കിലോമീറ്റര്‍ അപ്പുറത്ത് ചാമവിളയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വരവ് അറിയിച്ച് നീങ്ങിയ ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം സ്വന്തം ബൈക്കില്‍ സഞ്ചരിക്കവേ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആര്യനാട് പാലൈക്കോണത്തു വച്ചായിരുന്നു അപകടം നടന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും വന്നിറങ്ങിയ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. പുറത്തിറങ്ങാന്‍ ഒരാള്‍ പിന്നിലെ ഡോര്‍ തുറക്കവേ ബൈക്കുമായി തട്ടി.
ബൈക്ക് വലത്തോട്ട് വെട്ടിത്തിരിച്ചെങ്കിലും തൊട്ടുപിന്നിലുണ്ടായിരുന്ന ആര്യനാട് ഡിപ്പോയിലെ ബസില്‍ തട്ടി താഴേക്കുവീണു. തലയടിച്ചു വീണതിനാല്‍ ഗുരുതരമായി പരിക്കേറ്റു.
ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ജയമോഹനന്റെ നേതൃത്വത്തില്‍ ആര്യനാട്ടും നെടുമങ്ങാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തെത്തിയ കെ.എസ്.ശബരിനാഥന്‍ പ്രചാരണ പരിപാടികള്‍ നിറുത്തിവച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. മൃതദേഹം മെഡി. കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha