സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കൂടി. പവന് 480 രൂപ വര്‍ധിച്ച് 33,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 60 രൂപ വര്‍ധിച്ചു.
4225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്‍ വില ബുധനാഴ്ച മാര്‍ച്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 32,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
പതിനൊന്നു മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അത്. തുടര്‍ന്നാണ് രണ്ടുദിവസത്തിനിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ചത്.
"
https://www.facebook.com/Malayalivartha