ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തില്‍ ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.... പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ

ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തില്‍ ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.... പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ.
കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിത കാലത്തിലും പ്രതീക്ഷയുടെ വെളിച്ചമേകി ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും വഴികളിലൂടെ ഞായറാഴ്ച വിശ്വസി സമൂഹം യേശുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നു.
പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നത്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ പറഞ്ഞു.
പെസഹാവ്യാഴവും ദുഖവെള്ളിയും കഴിഞ്ഞ് അവര്‍ പ്രാര്‍ത്ഥനോടെ കാത്തിരിക്കുന്നത് ഉയര്‍പ്പിന്‍ ദിനത്തിന്റെ സന്തോഷത്തെ പുതുക്കാനാണ്.
ഈസ്റ്റര്‍ എന്നത് ക്രൈസ്തവര്‍ക്ക് വലിയ സന്തോഷമുള്ള അനുഭവമാണ്. ഏദന്‍തോട്ടത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യകുലത്തിന് പറുദീസ വീണ്ടെടുത്തു നല്‍കാന്‍ ആഗ്രഹിക്കുന്ന ദൈവത്തേയും അതിന് തടസ്സവാദങ്ങളുന്നയിക്കുന്ന ലൂസിഫറിനേയും കൂട്ടരേയും ബൈബിള്‍, വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്.
ഏദന്‍തോട്ടത്തില്‍ വച്ച്, ഒരാള്‍ പാപം ചെയ്തതിന് പിന്നീട് ജനിച്ച സകല മനുഷ്യരേയും പാപികളായി കണക്കാക്കിയതുപോലെ തന്നെ ഏക മനുഷ്യന്റെ അനുസരണയാലും വിധേയത്വത്താലും സകല മനുഷ്യര്‍ക്കും പാപ മോചനം അനുവദിക്കുന്ന ദൈവീക പദ്ധതിയായിരുന്നു യേശു ക്രിസ്തുവിന്റെ ക്രൂശു മരണം.
ദൈവം സൃഷ്ടികര്‍മ്മങ്ങള്‍ നടത്തിയപ്പോള്‍ മനുഷ്യനെ നിര്‍മ്മിച്ചത് ദൈവത്തിന്റെ ഛായയിലാണ് എന്ന് ബൈബിള്‍ പറയുന്നു. മനുഷ്യന് ദൈവത്തിന്റെ രൂപമാണെങ്കില്‍ ദൈവദൂതന്മാര്‍ക്ക് എന്തു രൂപമായിരുന്നിരിക്കും ഉണ്ടായിരുന്നത്? അവര്‍ക്ക് എന്തു വ്യത്യസ്തയായിരുന്നിരിക്കും ഉണ്ടായിരുന്നത്? അവര്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അപ്പോള്‍ ദൈവത്തിന്റെ ഛായയിലാണ് മനുഷ്യനെ ഉണ്ടാക്കിയതന്ന് പറയുമ്പോള്‍ ദൂതന്മാര്‍ക്ക് ഉള്ളതു പോലെ ദൈവത്തിന് ചിറകുകള്‍ ഉണ്ടായിരുന്നില്ല എന്നു വേണം ഗ്രഹിക്കേണ്ടത്. സൃഷ്ടി കര്‍മ്മങ്ങള്‍ പൂര്‍ത്തിയായശേഷം മനുഷ്യനെ വണങ്ങാന്‍ ദൈവദൂതന്മാരോട് ദൈവം ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതിരുന്ന ഒരു സംഘം ദൂതന്മാരാണ് ലൂസിഫറിന്റെ നേതൃത്വത്തില്‍ ദൈവത്തിന്റെ ദൂതസൈന്യത്തോട് ഏറ്റുമുട്ടി പരാജയപ്പെടുകയും സ്വര്‍ഗ്ഗത്തില്‍ നിന്ന് നിഷ്‌കാസിതരായി ഭൂമിയില്‍ എത്തപ്പെട്ടതും.
തുടര്‍ന്ന് ഏദന്‍തോട്ടത്തില്‍ ഹൗവ്വയെ പിശാച് സന്ദര്‍ശിച്ചത് മറ്റൊരു രൂപത്തിലായിരുന്നു. പാമ്പിന്റെ രൂപത്തിലാണ് സാത്താന്‍ ഹൗവ്വയുടെ സമീപമെത്തിയത്. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ഹൗവ്വയുടെ സമീപം എത്തി, അനുസരണക്കേട് എന്ന പാപം ചെയ്യിക്കുമ്പോള്‍, ദൈവത്തിന്റെ ഛായ ഉണ്ടെങ്കിലും അവനെ വണങ്ങാതിരുന്ന തന്റെ നയം ശരിയായിരുന്നു എന്ന് വാദിക്കയായിരുന്നില്ലേ അവന്‍ ?
ദൈവദൂതന്മാരേയും മനുഷ്യരേയും വ്യത്യസ്ത രീതിയില്‍ സൃഷ്ടിച്ച ദൈവം, മനുഷ്യര്‍ക്ക് ദൈവത്തിന്റെ ഛായ നല്‍കിയത് ദൈവദൂതന്മാരിലൊരു കൂട്ടരെ തീര്‍ത്തും അലോസരപ്പെടുത്തിയിരുന്നു. അന്നു മുതല്‍ മനുഷ്യര്‍ക്ക് ദൈവീക അനുഗ്രഹങ്ങളെ പ്രാപിക്കുവാന്‍, സാത്താന്യ ശക്തികളുടെ തടസ്സവാദങ്ങള്‍ മറികടക്കേണ്ടതായി വരുന്നുണ്ട് എന്നാണ് ക്രൈസ്തവ വിശ്വാസികളുടെ പക്ഷം.
ആദ്യ ജാതനെ പിന്നെയും ഭൂതലത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്‌ക്കരിക്കേണം എന്ന് താന്‍ അരുളിച്ചെയുന്നു (എബ്രായര്‍ 1:6) എന്നും നീ എന്റെ പുത്രന്‍, ഞാന്‍ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു എന്നും ഞാന്‍ അവനു പിതാവും അവന്‍ എനിക്ക് പുത്രനും ആയിരിക്കും എന്നും ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിചെയ്തിട്ടുണ്ടോ (എബ്രായര്‍ 1:5) എന്നുമുള്ള വേദ പുസ്തക അധ്യായങ്ങളിലെ പരാമര്‍ശങ്ങള്‍ പിശാചിന്റെ തടസ്സവാദങ്ങളെ കുറിച്ച് അറിവ് തരുന്നവയാണ്.
ഞാന്‍ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലതു ഭാഗത്തിരിക്ക എന്ന് ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിചെയ്തിട്ടുണ്ടോ, അവര്‍ ഒക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്കു അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ(എബ്രായര്‍ 1: 13,14) എന്നിങ്ങനെ ബൈബിള്‍ പറയുന്നുണ്ട് . ഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട്, പറുദീസ നേടാന്‍ ശ്രമിക്കുന്ന ഓരോ മനുഷ്യാത്മാവിനും ആവശ്യമായ സേവനവും പരിചരണവും നല്‍കാന്‍ ഉത്തരവാദിത്തപ്പെടുത്തിയിരിക്കുന്നവരാണ് ദൈവ ദൂതന്മാരെന്നും മനുഷ്യരുടെ രക്ഷയാണ് പരമ പ്രധാനമെന്ന് ദൈവം കരുതുന്നുവെന്നും ദൈവ വചനം തന്നെ പഠിപ്പിക്കുന്നു.
ദൈവ ദൂതന്മാരും മനുഷ്യരും അവരവരുടേതായ നിലകളില്‍ പ്രാധാന്യമുള്ളവരാണെന്ന് ദൈവം കരുതുന്നുവെന്നുമത്രേ സൂചന. ഭൂമിയില്‍ വിശ്വാസികളെ വഴി തെറ്റിച്ച്, ദൈവത്തില്‍ നിന്നും അകറ്റാന്‍ അല്പകാലം മാത്രമേ സാത്താന് ലഭ്യമായിട്ടുള്ളൂ എന്ന് അവനറിയാം. അപ്രകാരം സാത്താന്യ ശക്തികളെ ക്രിസ്തുവിന്റെ പാദപീഠമാക്കുവോളം ദൈവത്തിന്റെ വലത്തു ഭാഗത്തിരിക്കാനാണ് പിതാവായ ദൈവം ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രൂശു മരണത്തിനു ശേഷം സ്വര്‍ഗ്ഗാരോഹണം നടത്തിയ ക്രിസ്തു വിശ്വാസികളുടേയും ഭൂമിയുടേയും വീണ്ടെടുപ്പിനായി കാത്തു കൊണ്ട് സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ വലതു ഭാഗത്തിരുന്നു കൊണ്ട് മനുഷ്യരുടെ തെറ്റുകള്‍ക്കായി മധ്യസ്ഥത ചെയ്തു കൊണ്ടിരിക്കുന്നു എന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്.
കാല സമ്പൂര്‍ണ്ണതയില്‍, അവന്‍ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാ സര്‍പ്പത്തെ പിടിച്ച് ആയിരം ആണ്ടേക്ക് ചങ്ങലയില്‍ ഇടുമെന്നും ( വെളിപ്പാട് 20:2) യേശുവിന്റെ സാക്ഷ്യവും ദൈവവചനം നിമിത്തം തല ഛേദിക്കപ്പെട്ടവരും, പീഡനമേറ്റവരും ആയിരമാണ്ട് ക്രിസ്തുവിനോടു കൂടെ വാഴുമെന്നും (വെളിപ്പാട് 20:4) ആണ് ക്രൈസ്തവ വിശ്വാസം.
മരിച്ചു പോയവര്‍ ആ ആയിരം ആണ്ട് വാഴ്ചാ കാലത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കില്ല. ആയിരം ആണ്ട് കഴിയുമ്പോള്‍ സാത്താനെ തടവില്‍ നിന്ന് അഴിച്ചു വിടും(വെളിപ്പാട് 20:7). തുടര്‍ന്ന് അവന്‍ ഭൂമിയില്‍ വിശുദ്ധരേയും വിശ്വാസികളുേയും ആക്രമിക്കുമ്പോള്‍ ആകാശത്തു നിന്ന് തീ ഇറങ്ങി ഇവരെ ദഹിപ്പിച്ചു കളയുന്ന 'ഇന്‍സ്റ്റന്റ് ആക്ഷന്‍' നടക്കുന്നത് അപ്പോഴാണ്.
തുടര്‍ന്ന് സാത്താനേയും സംഘത്തേയും ഗന്ധക തീപ്പൊയ്കയിലേക്ക് തള്ളിയിടും. പിന്നീട് മരിച്ചവര്‍ ആബാലവൃദ്ധം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും സമുദ്രം തന്നിലുളള മരിച്ചവരെ ഏല്പിച്ചു കൊടുക്കുമെന്നും മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചു കൊടുക്കുമെന്നും ഓരോരുത്തന് അവനവന്റെ പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലം നല്‍കുമെന്നുമാണ് ബൈബിളില്‍ പറയുന്നത്(വെളിപ്പാട് 20). അതിനാല്‍ ഉയിര്‍പ്പിന്‍ പ്രഭാതത്തില്‍ വിശ്വാസികള്‍ തങ്ങള്‍ക്ക് നഷ്ടമായിപ്പോയ പറുദീസ, വീണ്ടെടുക്കപ്പെട്ടതിന്റെ സന്തോഷമാണ് ആഘോഷിക്കുന്നത്.
ക്രിസ്തുവിനായി ജീവിച്ച് അവന്റെ സാക്ഷ്യമുള്ളവരായി മരിക്കുന്ന വിശ്വാസികള്‍ അവന്‍ ഉയര്‍ത്തെഴുന്നേറ്റതു പോലെ ഉയിര്‍പ്പിക്കപ്പെടുമെന്നും പറുദീസ പ്രാപിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതാണ് ഈസ്റ്റര്‍, വിശ്വാസികള്‍ക്കു നല്‍കുന്ന പ്രത്യാശ.
"
https://www.facebook.com/Malayalivartha