സഖാക്കളുടെ കണ്ണുതള്ളി... കലാശക്കൊട്ടിലേക്ക് എത്തിയപ്പോള്‍ യഥാര്‍ത്ഥ ബോംബ് പൊട്ടി; ചര്‍ച്ചകള്‍ വഴിമാറ്റി വോട്ട് മറിക്കാന്‍ ശ്രമിച്ച ചെന്നിത്തലയ്ക്ക് അന്നംമുടക്കിയെന്നും വോട്ട് മുടക്കിയെന്നുമുള്ള പേരും കിട്ടി; പിണറായി വിജയനാകട്ടെ അഭിമാനമായ ക്യാപ്റ്റനെ പേരും; ചാനലുകള്‍ ആഘോഷിക്കുമ്പോള്‍ അമ്പരന്ന് ചെന്നിത്തല

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ പ്രതിപക്ഷ നേതാവിന് കിട്ടിയത് അന്നംമുടക്കിയെന്നും വോട്ട് മുടക്കിയെന്ന പേരുമാണ്. അതേ സമയം ബോംബ് പൊട്ടുമെന്ന് വിചാരിച്ച മുഖ്യമന്ത്രി വിജയന് കിട്ടിയത് ക്യാപ്ടനെന്ന പേരാണ്. ചെന്നിത്തല ബോംബും പ്രതീക്ഷിച്ച് നടന്നപ്പോള്‍ ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ട് ക്യാപ്ടനെന്ന യഥാര്‍ത്ഥ ബോംബ് പൊട്ടിക്കുകയും ചെയ്തു. ചാനലുകളെല്ലാം ക്യാപ്ടന്‍ ബോംബ് ചര്‍ച്ച ചെയ്തതോടെ ശബരിമലയും ആഴക്കടലുമെല്ലാം കാണാനേയില്ല.
മുഖ്യമന്ത്രിക്ക് പ്രചാരണവേളയില്‍ ചാര്‍ത്തപ്പെട്ട ക്യാപ്റ്റന്‍ വിശേഷണം സി.പി.എമ്മിലും ഇടതുമുന്നണിയിലും അവസാന മണിക്കൂറുറില്‍ തീപിടിപ്പിക്കുന്ന ചര്‍ച്ചയ്ക്കും വഴിയൊരുക്കിയപ്പോള്‍ അതെല്ലാവരും ഏറ്റെടുത്തു.
തുടര്‍ഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണിയും എങ്ങനെയും ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും സര്‍വ്വ ആയുധങ്ങളുമായി കളം നിറഞ്ഞ് പൊരുതുകയാണ്. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി ഇക്കുറി കേരളത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച എന്‍.ഡി.എ ത്രികോണപ്പോരിന്റെ പ്രവചനാതീത നിലയിലേക്ക് പല മണ്ഡലങ്ങളെയും എത്തിച്ചിട്ടുണ്ട്.
സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ പരമാവധി കൊഴുപ്പിക്കുന്ന പ്രതിപക്ഷം, ഏറ്റവുമൊടുവില്‍ എടുത്തു വീശുന്നത് അദാനിക്ക് ലാഭമുണ്ടാക്കുന്ന വൈദ്യുതി കരാര്‍ ആരോപണമാണ്.മോദിയും അമിത് ഷായും രാഹുലും പ്രിയങ്കയും യെച്ചൂരിയും ഉള്‍പ്പെടെ നിറഞ്ഞു നിന്നതോടെ ഇത്തവണ പ്രചാരണ വേദികള്‍ തിളച്ചുമറിഞ്ഞു. ഇന്നലെ അമിത് ഷാ വടക്കന്‍ മേഖലയില്‍ പര്യടനം നടത്തി. ഇന്ന് രാഹുല്‍ നേമം മണ്ഡലത്തിലെ പൂജപ്പുരയിലെത്തും.
ഇടതു പ്രചാരണത്തിന്റെ നെടുന്തൂണായ പിണറായി വിജയന്റെ യോഗങ്ങളിലെ വന്‍ ജനാവലി ഇടതു ക്യാമ്പുകളില്‍ ആവേശമുണര്‍ത്തി. ഇത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും വിമര്‍ശനം കടുപ്പിച്ചു.സ്വര്‍ണക്കടത്തും ശബരിമലയും ആഴക്കടല്‍ വിവാദവും ലവ് ജിഹാദും തൊട്ട് ബി.ജെ.പി ബാന്ധവത്തെ ചൊല്ലിയുള്ള തര്‍ക്കം വരെയാണ് ആയുധങ്ങള്‍. ബി.ജെ.പി ബാന്ധവം യു.ഡി.എഫും എല്‍.ഡി.എഫും പരസ്പരം ആരോപിച്ചപ്പോള്‍ യു.ഡി.എഫ് എല്‍.ഡി.എഫ് ലയനമാണ് നല്ലതെന്നു പരിഹസിച്ചാണ് മോദി തിരിച്ചടിച്ചത്.
അതേസമയം രാജ്യമാകെ ഉറ്റുനോക്കുന്ന നേമത്ത് 'ബാന്ധവ'ത്തെ ചൊല്ലിയുള്ള വാക്‌പോര് രൂക്ഷമാണ്. രണ്ടാം സ്ഥാനത്തിന് സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കട്ടെയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പറഞ്ഞപ്പോള്‍ മത്സരം എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാണെന്നാണ് ഇടതുസ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി വാദിച്ചത്. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് സഖ്യമാണ് നേമത്തെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും കുറ്റപ്പെടുത്തി. ഇവിടെ മൂന്നാം സ്ഥാനത്ത് ആരാകുമെന്നതും ആകാംക്ഷയുണര്‍ത്തുന്നു.
ക്യാപ്റ്റന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ എന്നാണ് ഇടതിലെ ചര്‍ച്ച. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും പിണറായിയും വി.എസുമെല്ലാം സഖാക്കളാണെന്നും പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതോടെയാണ് ചര്‍ച്ചയായത്. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും പി. ജയരാജന്‍ ഫേസ്ബുക് പോസ്റ്റിട്ടതോടെ ചര്‍ച്ചയ്ക്ക് തീ പിടിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എല്ലാവരും സഖാക്കളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. പിണറായിയാകട്ടെ അതിനെ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല.
നേരത്തേ പി. ജയരാജനെ അണികള്‍ ചെഞ്ചോരപ്പൊന്‍കതിരെന്ന് വിശേഷിപ്പിച്ച വേളയില്‍, വ്യക്തിപൂജ സി.പി.എം അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. അതിന് നിന്നുകൊടുത്തതിന് സി.പി.എം സംസ്ഥാന കമ്മിറ്റി ജയരാജന് താക്കീതും നല്‍കി.
വി.എസ് കൊണ്ടാടപ്പെട്ടപ്പോഴും വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുതെന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. അതാണിപ്പോഴത്തെ ചര്‍ച്ചകളെയും ശ്രദ്ധേയമാക്കുന്നത്.
"
https://www.facebook.com/Malayalivartha