സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
സംസ്ഥാനത്ത് . 59,292 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു. 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ തിരിച്ചാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍ വരും.
59,292 പോലീസുകാരില്‍ 24,788 സ്‌പെഷല്‍ പോലീസുകാരും ഉണ്ട്. ഇവരില്‍ സബ് ഇന്‍സ്‌പെക്ടര്‍മാ 4405 പേരും 784 ഇന്‍സ്‌പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉണ്ടാകും. 34,504 പേര്‍ സിവില്‍ പോലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ളവരാണ്.
സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍നിന്നുള്ള 140 കമ്പനി സേന കേരളത്തിലുണ്ട്.
പ്രത്യേക പരിശീലനം ലഭിച്ച അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ പ്രാപ്തരായ കേന്ദ്ര സേനാംഗങ്ങള്‍ക്ക് ഓട്ടോമാറ്റിക് തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha