മുംബൈയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.... ഒരൊറ്റ ദിവസം 9000 കോവിഡ് കേസുകള്‍, ആശങ്കയോടെ ജനങ്ങള്‍

മുംബൈയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.... ഒരൊറ്റ ദിവസം 9000 കോവിഡ് കേസുകള്‍, ആശങ്കയോടെ ജനങ്ങള്‍.മുംബൈ നഗരത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
24 മണിക്കൂറിനിടെ 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 62,187 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 3,66,365 പേര്‍ രോഗമുക്തരായി. 11,751 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മുംബൈയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഫെബ്രുവരി പകുതി മുതല്‍ ഗണ്യമായി വര്‍ധിക്കുകയാണ്.
എന്നാല്‍ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണങ്ങളുടെ എണ്ണത്തിലും വര്‍ധനയാണ്. മരിച്ചവരില്‍ ഒരാള്‍ 40 വയസില്‍ താഴെയുള്ളയാളാണ്. 19 പേര്‍ 60 വയസിന് മുകളിലുള്ളവരും ഏഴ് പേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരും ആണ്.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ 49,447 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് തുടര്‍ന്നാല്‍ ഭാവിയില്‍ ലോക്ഡൗണല്ലാതെ മറ്റ് പോംവഴികളില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നിലവില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ല. വിവാഹ ഒത്തുകൂടല്‍, രാഷ്ട്രീയറാലികള്‍ എന്നിവ മാറ്റി വെക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. മുംബൈയില്‍ നിലവില്‍ 50,000 കോവിഡ് പരിശോധനകള്‍ ദിവസവും നടത്തുന്നുണ്ട്.
വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്താനാണ് തീരുമാനമെന്നും ഉദ്ധവ് താക്കറെ കോവിഡ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി
"
https://www.facebook.com/Malayalivartha