കോവിഡ് രൂക്ഷമാകുന്നു... ബംഗ്ലാദേശില്‍ ഏഴ് ദിവസം ലോക്ക്ഡൗണ്‍... അവശ്യ കേന്ദ്രങ്ങള്‍ ഒഴിച്ച് രാജ്യം പൂര്‍ണമായി അടച്ചിടും

ബംഗ്ലാദേശില്‍ ഏഴ് ദിവസം ലോക്ക്ഡൗണ്‍. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെയാണ് ലോക്ക്ഡൗണ്‍.
അവശ്യ കേന്ദ്രങ്ങള്‍ ഒഴിച്ച് രാജ്യം പൂര്‍ണമായി അടച്ചിടും. എന്നാല്‍ മില്ലുകളും ഫാക്ടറികളും അടച്ചിടില്ല. അവധി ദിനങ്ങളില്‍ വീടുകളിലേക്ക് തൊഴിലാളികള്‍ കൂട്ടമായി മടങ്ങുന്നത് രോഗവ്യാപനം രൂക്ഷമാക്കുമെന്ന് മനസിലാക്കിയാണ് വ്യവസായ കേന്ദ്രങ്ങളെ ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,830 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 9,155 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്
"
https://www.facebook.com/Malayalivartha