കേരളത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ കണ്ണടച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ... അതെന്താ ഇവർക്കും നിയമം ബാധകമല്ലേ.!

പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന് പറഞ്ഞ പോലെയാണ് കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങളുടെ കാര്യം. ചെയ്യാൻ പാടില്ലാത്തത് ഉണ്ടേൽ അത് തിരഞ്ഞ് പിടിച്ച് ചെയ്യുന്ന ഒരു പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നത്. സംസ്ഥാനത്തു മുഖ്യധാരാ മാധ്യമങ്ങളടക്കം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഈയാഴ്ച നടത്തിയ അഭിപ്രായ സർവേകൾ നിയന്ത്രിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നു സംഭവിച്ചത് ഗുരുതര വീഴ്ച.
സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2019ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്ന സമയത്തിന് 48 മണിക്കൂർ മുൻപു വരെയേ അഭിപ്രായ സർവേകൾ നടത്തുവാൻ പാടുള്ളൂ.
വിവിധ സംസ്ഥാനങ്ങളിൽ വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്ന സമയത്തിന് 48 മണിക്കൂർ മുൻപ് വരെ മാത്രമേ സർവേകൾ പ്രസിദ്ധീകരിക്കാവൂ. തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് അസമിലും ബംഗാളിലും മാർച്ച് 27നായിരുന്നു നടന്നത്.
ഇത് കണക്കിലെടുക്കുകയാണെങ്കിൽ മാർച്ച് 25ന് വൈകിട്ട് 7 വരെ മാത്രമേ രാജ്യത്ത് അഭിപ്രായ സർവേകൾ പാടുള്ളൂ. എന്നാൽ ചില പ്രമുഖ ന്യൂസ് ചാനലുകൾ കേരളത്തിൽ മാർച്ച് 29, 30 തീയതികളിൽ സർവേ ഫലം പുറത്തുവിട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനെ പറ്റി അനങ്ങിയില്ല. ഇതിൽ ഒരു ചാനൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയെങ്കിലും മറുപടി പോലും ലഭിച്ചിരുന്നില്ല.
സർവേ ഫലം പ്രസിദ്ധീകരിച്ചപ്പോൾ കാര്യമായി ഇടപെട്ടുമില്ല. ഇതിനിടെ കേരളത്തിലെ ഏറ്റവും നിർണായകമായ 40 മണ്ഡലങ്ങളിലെ അഭിപ്രായ സർവേ ഫലം പ്രസിദ്ധീകരിക്കാൻ അനുമതി ആവശ്യപ്പെട്ട് ഒരു ചാനലിന്റെ അപേക്ഷ ഇന്നലെ കമ്മിഷനു ലഭിച്ചു.
ഇന്നും നാളെയുമായി സർവേ ഫലം പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു കത്തിൽ പറഞ്ഞിരിക്കുന്ന ആവശ്യം. ഇതേത്തുടർന്നാണ് സർവേ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കാൻ തീരുമാനിച്ചത്.
ചാനലിനു മറുപടി നൽകാനായി പഴയ ഉത്തരവുകൾ പരിശോധിച്ചപ്പോൾ 2019ൽ തിരിഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വിജ്ഞാപനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് അഭിപ്രായ സർവേ ഫലം പ്രസിദ്ധീകരിക്കാനാകില്ലെന്നു വ്യക്തമാക്കി ചാനലിനു മറുപടിയും നൽകി.
കൂടാതെ സംസ്ഥാനത്ത് അഭിപ്രായ സർവേകൾ വിലക്കിക്കൊണ്ടുള്ള ഒരു അറിയിപ്പും പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് എൽഡിഎഫിന് വലിയ മേൽക്കൈയും തുടർഭരണവും പ്രവചിച്ചു കൊണ്ടുള്ള 4 സർവേ ഫലങ്ങളാണ് കമ്മിഷന്റെ വിജ്ഞാപനം ലഘിച്ച് മാർച്ച് 25നു ശേഷം വിവിധ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നത്.
അതിനു ശേഷം നടത്തിയ സർവേകളിൽ മിക്കയിടത്തും യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമെന്നാണു കണ്ടെത്തലെങ്കിലും ചട്ടം ചൂണ്ടിക്കാട്ടി കമ്മിഷൻ വിലക്കുകയും ചെയ്തു. മാർച്ച് 25നു മുൻപ് പ്രസിദ്ധീകരിച്ച സർവേകൾക്ക് വിലക്കുകൾ ബാധകമാവില്ല.
സംസ്ഥാനത്ത് തപാൽ വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞതിനാൽ അഭിപ്രായ സർവേകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കമ്മിഷനു പരാതി സമർപ്പിച്ചിരുന്നു. ഇനിയിപ്പോൾ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുമോ എന്നത് വളരെ നിർണായകമാണ്.
https://www.facebook.com/Malayalivartha