ഓട്ടോറിക്ഷാ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസിയെ പൊലീസ് പിടികൂടി

വിഴിഞ്ഞം മാവിളക്കു സമീപത്തായി ഓട്ടോറിക്ഷാ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസിയെ പൊലീസ് പിടികൂടി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ മാവുവിള വീട്ടില്‍ അജിയെയാണ് (48) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷാ തൊഴിലാളിയായ മാവിള അരത്താട്ട് വീട്ടില്‍ ഷിജി വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് കുത്തേറ്റ് മരിച്ചത്. ബന്ധുവിനോടൊപ്പം ബൈക്കില്‍ വരുന്നതിനിടെ ചുടുകല്ലുകള്‍ അടുക്കി വഴി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അജി ഷിജിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
ആഴത്തില്‍ മുറിവേറ്റ ഷിജിയെ ഉടനെ അടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന്, മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരിച്ചു.
വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ രാജേഷ്, ബാലകൃഷ്ണന്‍ ആചാരി, സുരേഷ് കുമാര്‍, മോഹന്‍കുമാര്‍, വിഷ്ണു, ബൈജു സി.പി.ഒമാരായ ഷൈന്‍രാജ്, അജി, സനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha