കരമന കിള്ളിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍..

കരമന കിള്ളിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് സ്ത്രീകളടക്കം നാല് പേരെ പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
ഞായറാഴ്ച രാവിലെയാണ് കരമന നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ വലിയശാല സ്വദേശിയായ കൈമനം ആഴാംകല്ല് കൃഷ്ണനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന വൈശാഖി(34)ന്റെ മൃതദേഹം കണ്ടെത്തിയത്. ബാല്‍ക്കെണിയിലാണ് മൃതദേഹം കണ്ടത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
വൈശാഖിന് വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സ്‌ക്രൂഡ്രൈവര്‍ പോലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് കൊലപാതകമെന്നാണ് കരുതുന്നത്.
വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് ഈ അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പോലീസ് പറയുന്നത്.
രണ്ട് സ്ത്രീകള്‍ വൈശാഖിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറി പോകുന്നതു കണ്ടെന്ന് സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘമാണ് സംഭവത്തിനു പിന്നിലെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha