35 മണ്ഡലങ്ങളിൽ വോട്ട് ശതമാനത്തിൽ വലിയ വർധനയുണ്ടാകും; പത്ത് മണ്ഡലങ്ങളിൽ അമിത പ്രതീക്ഷയുമായി ബിജെപി

തെരഞ്ഞെടുപ്പിൽ അമിത പ്രതീക്ഷ ഉറപ്പിച്ച് ബിജെപി. ഡീല്‍ ആരോപണങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിജീവിച്ച് പത്തോളം മണ്ഡലങ്ങളില്‍ ജയിക്കാമെന്ന വിശ്വാസത്തിലാണ് പ്രവർത്തകരും.
35 മണ്ഡലങ്ങളില്‍ നല്ല പ്രചാരണം കാഴ്ചവെക്കാൻ സാധിച്ചു. അതിലൂടെ വോട്ട് ശതമാനത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍, തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളില്ലാത്തത് തിരിച്ചടിയാകുമെന്നാണ് പറയുന്നത്.
ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം മണ്ഡലത്തിൽ സർവ്വേയുടെ അടിസ്ഥാനത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്. കൂടാതെ സിറ്റിങ് സീറ്റായ നേമം ഒരുകാരണവശാലും നഷ്ടമാകില്ലെന്ന് പാര്‍ട്ടി ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.
ബിജെപിക്ക് നല്ല വോട്ട് കിട്ടുന്ന മണ്ഡലങ്ങളാണ് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട എന്നിവ ഇവിടെയും വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ അട്ടിമറി ജയം നേടുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ശബരിമലയും വിശ്വാസവും മുഖ്യവിഷയമാക്കിയ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനിലൂടെ ചരിത്ര ജയമാണ് ഇവരുടെ ലക്ഷ്യം.
10 വര്‍ഷമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി.കെ. കൃഷ്ണദാസിലൂടെ കാട്ടാക്കട അനുകൂലമാകുമെന്നാണ് പ്രതീക്ഷ. പാറശ്ശാല, കോവളം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും മികച്ച മുന്നേറ്റം തന്നെയാണ് ഉറപ്പിക്കുന്നത്.
കേരളത്തിൽ കൂടുതൽ പ്രതീക്ഷയുറപ്പിക്കുന്ന മണ്ഡലങ്ങളാണ് കോന്നി, തൃശൂര്‍, മണലൂര്‍, പുതുക്കാട്, പാലക്കാട്, മലമ്പുഴ, കാസര്‍കോട്, മഞ്ചേശ്വരം എന്നിവ.
https://www.facebook.com/Malayalivartha