മുഖ്യമന്ത്രിയുടെ പ്രചരണത്തില്‍ പി. ജയരാജന്‍ പങ്കെടുത്തില്ല; ഇ.പി മുട്ടുമടക്കിയെങ്കിലും കണ്ണൂരിലെ അവസ്ഥ തീര്‍ത്തും കലുഷിതം; ധര്‍മ്മടം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പണികിട്ടാന്‍ സാധ്യത; ക്യാപ്റ്റന്‍ പ്രയോഗത്തില്‍ അണയാതെ ആ കനല്‍

സീതാറാം യച്ചൂരി മീശ പിരിച്ചു. ഇ.പി. ജയരാജന്‍ മുട്ടുമടക്കി. എന്നാല്‍ പി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടിയില്‍ എത്തിക്കാനുള്ള യച്ചൂരിയുടെ ശ്രമം ജയരാജന്‍ തള്ളി . പി. ജയരാജനും ഇ.പി ജയരാജനും തത്കാലം മുട്ടുമടക്കിയെങ്കിലും കണ്ണൂരിലെ അവസ്ഥ തീര്‍ത്തും സുരക്ഷിതമല്ല. ധര്‍മ്മടം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സി പി എമ്മിന്റെ നില അത്ര സുരക്ഷിതമല്ലെന്നാണ് വിവരം.
പി. ജയരാജന്‍ ഫെയ്സ് ബുക്ക് പോസ്റ്റ് വഴിയും ഇ.പി. ജയരാജന്‍ നേരിട്ടുമാണ് മുഖ്യമന്ത്രിയെ സഹായിക്കാനെത്തിയത്. എന്നാല്‍ പി. ജയരാജനും ഇ പി. ജയരാജനും മലബാറില്‍ വോട്ടു മറിക്കുമോ എന്ന് നാളെ അറിയാം.അവസാന വട്ട അടിയൊഴുക്കുകള്‍ സി പി എമ്മിന് അത്ര സുരക്ഷിതമല്ല.
ക്യാപ്ററന്‍ എന്നാല്‍ പാര്‍ട്ടിയാണെന്ന ഫെയ്സ് ബുക്ക് പോസ്റ്റില്‍ കൂടുതല്‍ വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തിയതിന് പിന്നില്‍ സീതാറാം യച്ചൂരിയും മറ്റ് പി.ബി അംഗങ്ങളും ഉണ്ടായിരുന്നു . പിണറായി തന്നെയാണ് ടീം ലീഡറെന്നും ഫേസ്ബുക്ക് കുറിപ്പ് മാധ്യമങ്ങള്‍ ദുരുദ്ദേശപരമായി ചര്‍ച്ച ചെയ്തുവെന്നും പിജയരാജന്‍ ആരോപിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് . സര്‍വ്വേ റിപ്പോര്‍ട്ടുകളിലും പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
സിപിഐഎം സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്. അതനുസരിച്ച് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നതെന്ന് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.
എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്.
അതിന്റെ ടീം ലീഡറാണ് സ:പിണറായി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നല്‍കിയ പിണറായിക്കെതിരെ കേന്ദ്ര സര്‍ക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്.
സ്വാഭാവികമായും പിണറായിയോട് ജനങ്ങള്‍ ആദരവും സ്നേഹവായ്പും പ്രകടിപ്പിക്കും.ഇതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല.ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്.അതനുസരിച്ച് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി ഞങ്ങള്‍ എല്ലാവരും പ്രവര്‍ത്തിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും.
വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളിലും പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം.ഇത് വിജയിക്കില്ല.
ഇത്രയുമാണ് പി. ജയരാജന്റെ കുറിപ്പ്. ക്യാപ്റ്റന്‍ എന്നാല്‍ പാര്‍ട്ടിയാണെന്ന പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റോടെ വിവാദമായ ക്യാപ്റ്റന്‍ പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. പി ജയരാജന്റെ പിന്നാലെ മാധ്യമങ്ങള്‍ കൂടിയിരിക്കുകയാണ്. ഇടതുമുന്നണിയുടെ ജന സ്വീകാര്യത കൂടി വരികയാണ്. അതില്‍ ചിലരെല്ലാം അസ്വസ്ഥരാണ്. അവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.
പാര്‍ട്ടിയാണ് സുപ്രീം . അതിതനായി എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം .മുഖ്യമന്ത്രിക്ക് കിട്ടുന്ന പിന്തുണയില്‍ അസ്വസ്ഥരായിട്ട് കാര്യമില്ല. പി ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളെ ചിലര്‍ വിലക്ക് എടുത്തിട്ടുണ്ട്. ഇതിനെ മാധ്യമ സിന്റികേറ്റ് എന്നും പറയാനാകില്ല. വിലക്ക് എടുക്കലാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ സി പി എമ്മിന്റെ അവസ്ഥ തീരെ പരിതാപകരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സിപി എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഇടപെട്ടത്.
https://www.facebook.com/Malayalivartha