മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും ആത്മാവ് പൊറുക്കില്ല; രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്; നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് ചോദിച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും ആത്മാവ് പൊറുക്കില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു .
രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നത്.
ആശയപ്പാപ്പരത്തമാണ് കോൺഗ്രസ്സിന്. എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരി ച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാൻ കാരണം. മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യുഡിഎഫും സിപിഎമ്മും ഒത്തുചേരുകയാണ്. തലശ്ശേരിയിൽ ബി ജെപി പ്രവർത്തകർക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് ഇങ്ങനെയായിരുന്നു ; ആർഎസ്എസിനെ നേരിടാൻ കോൺഗ്രസ് എന്തു ചെയ്തന്ന പിണറായിയുടെ പരാമർശം കുറ്റബോധം കൊണ്ടാണ്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് നിർത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്.
ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് തയ്യാറാണ്. എസ് ഡി പി ഐയുമായി 72 മണലങ്ങളിൽ പ്രാദേശിക നീക്ക് പോക്ക് എൽഡിഎഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോ ?
ശബരിമല പ്രശ്നം മുഖ്യവിഷയം ആക്കിയത് പ്രധാനമന്ത്രിയും പിണറായി വിജയനുമാണ്. 2019-ലെ തെരഞ്ഞെടുപ്പിലും നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശ്വാസികളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി. രണ്ടു പേരും ഒരേ സ്വഭാവക്കാരാണ്.
ധർമ്മടത്ത് നടന്ന സാംസ്കാരിക കൂട്ടായ്മ ആർഭാടമാണ്. ലക്ഷങ്ങൾ ചിലവഴിച്ചാണ് നടിനടൻമാരെ കൊണ്ടുവന്നത്. അണ്ടല്ലൂർക്കാവിലെ തിറ ഉത്സവം മുടക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
മഞ്ചശ്വരത്ത് എൽഡിഎഫ് യുഡിഎഫിനെ പിന്തുണക്കണം. യുഡിഎഫിന് ജയിക്കാൻ എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത് .
https://www.facebook.com/Malayalivartha