ഇടിയും അടിയും കൊണ്ട് ചതഞ്ഞ ഒരു ശരീരം; കൈ മാത്രം ആറിടത്ത് പൊട്ടിയിട്ടുണ്ട്; കഴുത്ത് ഒടിഞ്ഞു പോയി; വാരിയെല്ലുകള്‍ മിക്കതും ഒടിഞ്ഞിട്ടുണ്ട്; കരളു കലങ്ങിയിരിക്കുന്നു; ഒരു മനുഷ്യനെ കൊല്ലാന്‍ ഇത്രയുമൊക്കെ എന്തിന്?രക്തം തളംകെട്ടിയ ലോക്കപ്പ്; മരണസമയത്ത് വെള്ളം ചോദിച്ചപ്പോള്‍ അവര്‍ മൂത്രം കൊടുത്തു; പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റെനി ഐലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇടതുപക്ഷത്തെ വിമർശിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റെനി ഐലിന്‍. ഒരു മനുഷ്യനെ കൊല്ലാന്‍ ഇത്രയുമൊക്കെ എന്തിനെന്ത് മുക്കാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും ചോദിക്കേണ്ടിവരുന്നൊരവസ്ഥയുടെ പേരാണോ ഇടതുപക്ഷമെന്ന് അദ്ദേഹം ആരായുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;
കാലിന് സുഖമില്ലാത്ത ജോസഫിനെയും ദാമോദരനെയും രക്ഷിക്കാനാണ് കോടാത്തല സുരേന്ദ്രന്‍ പോലീസിനു മുന്നിലൂടെ ഓടിയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ മരിച്ചു. ശൂരനാട് മനസ്സിലുള്ള സുരേന്ദ്രന്‍ പോലിസിനു കീഴടങ്ങി. 'അറസ്റ്റ് ചെയ്‌തോളൂ.
അല്ലെങ്കില്‍ നിങ്ങളെന്റെ നാട് നശിപ്പിക്കും'-സുരേന്ദ്രന്‍ പറഞ്ഞു. അന്ന് വൈകുന്നേരം, കൊട്ടാരക്കര പോലിസ് ലോക്കപ്പില്‍ സുരേന്ദ്രന്‍ കൊല്ലപ്പെട്ടു. പോസ്റ്റ്‌മേര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങിനെ പറയുന്നു.: 'ഇടിയും അടിയും കൊണ്ട് ചതഞ്ഞ ഒരു ശരീരം. കൈ മാത്രം ആറിടത്ത് പൊട്ടിയിട്ടുണ്ട്. കഴുത്ത് ഒടിഞ്ഞു പോയി' വാരിയെല്ലുകള്‍ മിക്കതും ഒടിഞ്ഞിട്ടുണ്ട്. കരളു കലങ്ങിയിരിക്കുന്നു.'
തോപ്പില്‍ ഭാസി ചോദിക്കുന്നു: 'ഒരു മനുഷ്യനെ കൊല്ലാന്‍ ഇത്രയുമൊക്കെ എന്തിന്? രക്തം തളംകെട്ടിയ ലോക്കപ്പ്. മരണസമയത്ത് വെള്ളം ചോദിച്ചപ്പോള്‍ അവര്‍ മൂത്രം കൊടുത്തു. മരിക്കുന്നതു വരെ കൂടെയുണ്ടായിരുന്നവര്‍ ആരൊക്കെയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞില്ല.
കേരളത്തില്‍ മാത്രം നടന്ന ആയിരക്കണക്കിന് അറിഞ്ഞതും അറിയപ്പെടാത്തതുമായ ഇത്തരം അടിച്ചമര്‍ത്തലുകളെ നേരിട്ടാണ് ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. 'നെഞ്ചില്‍ ഏഴിടത്തോളം മര്‍ദ്ദനമേറ്റിട്ടുണ്ട്. വാരിയെല്ലുകള്‍ പൊട്ടി. മൊത്തം മുറിവുകള്‍ നാല്‍പത്. എല്ലുകള്‍ പലയിടത്തും ഒടിഞ്ഞു.
പിറകില്‍ ലാത്തികൊണ്ടുള്ള/അല്ലെങ്കില്‍ സമാനമായ തരത്തിലുള്ള വടികൊണ്ടുള്ള അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം.'റിമാന്‍ഡ് പ്രതിയായിരുന്ന ഷമീര്‍ എന്ന വ്യക്തിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഭാഗങ്ങളാണിത്.
3'ഒരു മനുഷ്യനെ കൊല്ലാന്‍ ഇത്രയുമൊക്കെ എന്തിന് ? എന്ന് മുക്കാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും ചോദിക്കേണ്ടിവരുന്നൊരവസ്ഥയുടെ പേരാണോ ഇടതുപക്ഷം എന്നത് ? ഭീകരമായ നരവേട്ടയെ നേരിട്ട ചരിത്രമുണ്ട് നൂറുവര്‍ഷത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്.
അതിനെ പിന്തുണച്ച ജീവിതങ്ങള്‍ക്ക്. അതിന്റെ നൂറാംവാര്‍ഷികത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പീബീ അംഗം ഭരിക്കുന്നൊരു സംസ്ഥാനത്തെ പോലീസിന്റെ അവസ്ഥയാണിത്. മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ എട്ടു ഏറ്റുമുട്ടല്‍ കൊലപാതകമാണ് ഈ കേരളത്തില്‍ ഈ കാലയളവില്‍ നടന്നത്.
വിയ്യൂര്‍ ജയിലധികൃതരുടെ മേല്‍നോട്ടത്തിലുള്ള നിരീക്ഷണകേന്ദ്രത്തിലാണ് അതിഭീകരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ഷമീര്‍ കൊല്ലപ്പെടുന്നത്. കൂടെ പിടിയിലായ ഭാര്യയെ നഗ്‌നയാക്കി നിര്‍ത്തുകയും ഷമീറിനെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്.
ഇത് ആദ്യത്തേതോ അവസാനത്തേതോ അല്ല. ഈ ഭരണത്തില്‍ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് നോക്കൂ. മുമ്പൊരിക്കലും ഇങ്ങനെയുണ്ടായിട്ടില്ല. ഒരു പോലീസ് സ്‌റ്റേറ്റായി കേരളം മാറിക്കൊണ്ടിരിക്കുന്നു.
ഭരണത്തെ നിയന്ത്രക്കേണ്ട പാര്‍ട്ടിയാകട്ടെ വിജയനു പിന്നില്‍ ഇഴയുകയാണ്. അടിയന്തിരാവസ്ഥയില്‍ പോലീസ് മര്‍ദ്ദനമേറ്റ് ചോരപുരണ്ട വസ്ത്രങ്ങളുമായി നിയമസഭയില്‍ പ്രസംഗിച്ചവ്യക്തിയാണത്രേ വിജയന്‍.
2016 സെപ്റ്റംബര്‍ 11 അബ്ദുല്‍ ലത്തീഫ്, വണ്ടൂര്‍
2016 ഒക്ടോബര്‍ 8, കാളിമുത്തു, തലശ്ശേരി
2016 ഒക്ടോബര്‍ 26, കുഞ്ഞുമോന്‍, കുണ്ടറ
2016 നവംബര്‍ 24, അജിത, കുപ്പു ദേവരാജ്, നിലമ്ബൂര്‍
2017 ഫെബ്രുവരി 12, ബെന്നി, അട്ടപ്പാടി
2017 ജൂലൈ 17, വിനായകന്‍, പാവറട്ടി
2017 ജൂലൈ 23, ബൈജു, പട്ടിക്കാട്
2017 ജൂലൈ 29, സാബു, പെരുമ്ബാവൂര്‍
2017 സെപ്തംബര്‍ 3, വിക്രമന്‍, മാറനല്ലൂര്‍
2017 സെപ്തംബര്‍ 7, രാജു, നൂറനാട്
2017 ഡിസംബര്‍ 4, രജീഷ്, തൊടുപുഴ
2018 മാര്‍ച്ച് 11, സുമി, ബിച്ചു, കഞ്ഞിക്കുഴി
2018 മാര്‍ച്ച് 23, അപ്പു നാടാര്‍, വാളിയോട്
2018 ഏപ്രില്‍ 8, സന്ദീപ്, കാസര്‍ഗോഡ്
2018 ഏപ്രില്‍ 14, ശ്രീജിത്ത്, വരാപ്പുഴ
2018 മെയ് 1, മനു, കൊട്ടാരക്കര
2018 മെയ് 2, ഉനൈസ്, പിണറായി
2018 ആഗസ്ത് 3, അനീഷ്, കളയിക്കാവിള
2018 നവംബര്‍ 3, സ്വാമിനാഥന്‍, കോഴിക്കോട്
2019 മാര്‍ച്ച് 7, സി.പി ജലീല്‍, വയനാട്
2019 മെയ് 19, നവാസ്, കോട്ടയം
2019 ജൂണ്‍ 21, രാജ്കുമാര്‍, പീരുമേട്
2019 ഒക്ടോബര്‍ 1, രഞ്ചിത്ത് കുമാര്‍, മലപ്പുറം.
2020 അന്‍സാരി, തിരുവനന്തപുരം
2020 സപ്തംബര്‍ 30 ഷമീര്‍, തൃശൂര്‍
( ലിസ്റ്റ് അപൂര്‍ണം) .
പണ്ട് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് നില്‍ക്കുമ്പോള്‍ വേദനയാകുന്ന രാജീവന്റെ വിഷമം പറഞ്ഞു കണ്ണീര്‍ വാര്‍ക്കുന്നവര്‍ വേദനിക്കാന്‍ കാലോ പ്രാണനോ ഇല്ലാതെ കാലപുരിക്ക് അയക്കപ്പെട്ടവര്‍ ഉണ്ട് എന്നു കൂടി മനസ്സിലാക്കണം.
അതേ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തു കണ്ണിന്റെ കാഴ്ചയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും തലയോട്ടിക്ക് ക്ഷതം ഏല്‍ക്കുകയും ചെയ്ത അഡ്വക്കേറ്റ് പ്രതാപ് കുമാര്‍ യാതൊരു പ്രിവിലേജും ഇല്ലാതെ കോഴിക്കോട് ടൗണില്‍ ഇപ്പോഴുമുണ്ട് എന്ന കാര്യവും മറക്കണ്ട. മുഖ്യമന്ത്രിക്ക് സ്തുതി പാഠം ഒരുക്കി തുടര്‍ ഭരണത്തിനു പാതയൊരുക്കുന്നവര്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടി ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം.
https://www.facebook.com/Malayalivartha