ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണം... വിവാദ പരാമർശത്തിൽ ഉറച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍...

സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. കെ. സുരേന്ദ്രനെ പരാജയപ്പെടുത്താനായി മഞ്ചേശ്വരത്തെ എല്‍ഡിഎഫ് വോട്ടര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണം.
മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തെ പിന്‍വലിച്ചില്ലെങ്കിലും യുഡിഎഫിന് വോട്ട് നല്‍കണമെന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.
വിമര്‍ശിച്ചുള്ള പ്രതികരണങ്ങള്‍ താന്‍ പറഞ്ഞതിന്റെ അന്തഃസത്ത മനസിലാക്കാതെയാണ്. തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും എന്‍ഡിഎ പത്രിക തള്ളിപ്പോയത് യാദൃശ്ചികമല്ല. 82 മണ്ഡലങ്ങളില്‍ എസ്ഡിപിഐയുമായി സിപിഐഎം ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
എന്നാൽ, മുല്ലപ്പള്ളിയെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കു പോക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മഞ്ചേശ്വരത്ത് ഒറ്റയ്ക്ക് കോണ്‍ഗ്രസിന് ബിജെപിയെ തോല്‍പിക്കാന്‍ സാധിക്കുമെന്നും ആരെയുടെയും പിന്തുണ വേണ്ടെന്നും ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha