നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടിക്കൊണ്ട് എല്‍ ഡി എഫ് വമ്ബിച്ച വിജയത്തിലേയ്ക്ക് വരും.
നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍ എല്‍ ഡി എഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് പ്രതീക്ഷിച്ച പോലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന തോതിലുള്ള വര്‍ധന കേരളത്തില്‍ ഇല്ല.
എന്നാല്‍ ചിലയിടങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍, ഇനിയുള്ള ദിവസങ്ങള്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
"
https://www.facebook.com/Malayalivartha