ഇന്നലെ ദേവഗണങ്ങള്‍ ആര്‍ക്കൊപ്പമായിരുന്നു എന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി; ശബരിമല വിഷയം തിരഞ്ഞെടുപ്പ് ദിവസവും ഉയര്‍ത്തിക്കാട്ടി ഉമ്മന്‍ചാണ്ടിയുടെ മാസ്സ് മറുപടി, കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് ശക്തിയും ആവേശവുമായി മാറി

കേരളം വോട്ട് ചെയ്യാൻ കേരളം ബൂത്തിലേക്ക് എത്തുമ്പോൾ വിവാദങ്ങൾ അവസാനിക്കുന്നില്ല. വീണ്ടും ഇതാ ശബരിമല വിഷയം തിരഞ്ഞെടുപ്പ് ദിവസവും ഉയര്‍ത്തിക്കാട്ടി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരിക്കുകയാണ്. നിയമവിരുദ്ധമായ ഇടപെടലുകള്‍ നിരന്തരം നടത്തി എവിടെ വരെ പോകാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടത് സര്‍ക്കാര്‍ എന്ന് അഭിപ്രായപ്പെട്ട ഉമ്മന്‍ ചാണ്ടി, കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് ശക്തിയും ആവേശവുമായി മാറുമെന്നും അഭിപ്രായപ്പെടുകയാണ് ചെയ്തത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം പിണറായി പറഞ്ഞത് ആരു വിശ്വസിക്കും എന്ന് ചോദിച്ച ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ഭയന്നാണ് യു ടേണ്‍ സ്വീകരിച്ചിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും വ്യക്തമാക്കി. സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലം ഇനിയും പിന്‍വലിക്കാന്‍ പിണറായി ഇതുവരെ തയ്യാറായിട്ടില്ല. സുപ്രീം കോടതിയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ എതിര്‍ത്തവരാണ് സര്‍ക്കാര്‍ എന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്രീകളെ വീട്ടില്‍ ചെന്ന് പൊലീസ് സംരക്ഷണയോടെ ശബരിമലയില്‍ എത്തിച്ചുവെന്നും ഉമ്മന്‍ചാണ്ടി ഇതിനുപിന്നാലെ ആരോപിക്കുകയുണ്ടായി.
ഇത് കൂടാതെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതില്‍ നിര്‍മ്മിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് ദിവസത്തെ പിണറായിയുടെ നിലപാട് ഏവരെയും അത്ഭുതപ്പെടുത്തു ന്നതാണെന്നും ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി.
അതേസമയം എന്‍ എസ് എസ് എക്കാലത്തും ഒരേ നിലപാടാണ് ശബരിമലയെക്കുറിച്ച് സ്വീകരിച്ചിരുന്നത്, ഇതിനെ എതിര്‍ത്ത മുഖ്യമന്ത്രി ഇന്ന് എന്‍ എസ് എസ് നിലപാടിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത് ജനം തിരഞ്ഞെടുപ്പില്‍ പ്രതികാരം ചെയ്യും എന്ന് കരുതി മാത്രമാണ്. ഇന്ന് ദേവഗണങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന പിണറായിയുടെ പ്രസ്താവനയെയും ഉമ്മന്‍ചാണ്ടി ചോദ്യം ചെയ്തു. ഇന്നലെ ഇവരൊക്കെ ആര്‍ക്കൊപ്പമായിരുന്നു എന്നാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി ചോദ്യം ഉന്നയിച്ചത്.
ഇതുകൂടാതെ ജാതി മതഭേദമന്യേ അയ്യപ്പനും ശബരിമലയും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ഏറ്റവും ഒടുവില്‍ ദേവസ്വം വകുപ്പ് മന്ത്രി ഖേദം പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി അതിനെ തിരുത്തിയതെന്തിനെന്നും ഉമ്മന്‍ചാണ്ടി ചോദിക്കുകയുണ്ടായി. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിയമപരമായി ശബരിമലയെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം യു ഡി എഫിന് നല്ലവിജയം ഉണ്ടാവും എന്ന് നേരത്തേ ബോദ്ധ്യമുള്ളതിനാലാണ് പുറത്തിറങ്ങിയ സര്‍വേകളിലൊന്നും ആശങ്കപ്പെടാതിരുന്നതെന്നും അഭിപ്രായം ഉന്നയിച്ചു. കുടുംബസമേതമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha