കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തില്‍ ട്വീറ്റ് ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.
കേരളത്തിലെ ജനങ്ങളോട്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവാക്കളോടും ആദ്യമായി വോട്ട് ചെയ്യുന്നവരോടും റെക്കോര്‍ഡ് എണ്ണത്തില്‍ വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു- നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പശ്ചിമ ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് മലയാളത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.
അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാരിനെ കേരളത്തില്‍ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണെമന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha