അരൂര്‍ പാവുമ്പായില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആന ചരിഞ്ഞു, ഇന്നലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷം സമീപത്തെ പറമ്പില്‍ തളച്ചിരുന്ന ആന പുലര്‍ച്ചെ കുഴഞ്ഞ് വിഴുകയായിരുന്നു, ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം

പാവുമ്പായില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആന ചരിഞ്ഞു. ഗജവീരന്‍ കിരണ്‍ ഗണപതി (61)യെന്ന ആനയാണ് ഇന്ന് പുലര്‍ച്ചെ അമ്പലത്തിന് സമീപം ചരിഞ്ഞത്. കോട്ടയം സ്വദേശി മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇത്.
ഇന്നലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷം സമീപത്തെ പറമ്പില്‍ തളച്ചിരുന്ന ആന പുലര്‍ച്ചെ ഒരു മണിയോടു കൂടി കുഴഞ്ഞ് വിഴുകയായിരുന്നു.
രണ്ട് ദിവസമായി ആന ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങിനെത്തിയിട്ട്. ഫോറസ്റ്റ് കോട്ടയം റേഞ്ച് ഓഫീസര്‍ കെ. വി. രതീഷ്, സെക്ഷന്‍ ഓഫീസര്‍മാരായ രാജേഷ്, അജിത്ത് കുമാര്‍, അരൂര്‍ വെറ്റിനറി ഡോക്ടര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ആനയുടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി.
ശാന്തസ്വഭാവമുള്ള കിരണ്‍ മധ്യ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലെയും തിടമ്പേറ്റിയിട്ടുണ്ട്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
നീളമുള്ള ഉടലും തുമ്പിക്കൈയും വീതിയുള്ള ചെവികളും 18 നഖങ്ങളുമുള്ള ആനയ്ക്ക് ഏകദേശം 285 സെന്റീമീറ്റര്‍ പൊക്കമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha