ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല; ഇത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്; യുഡിഎഫിനും ബിജെപിക്കും എതിരെ പരാതി നൽകുമെന്ന് എ കെ ബാലന്‍.

ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. യുഡിഎഫിനും ബിജെപിക്കും എതിരെ പരാതി നൽകുമെന്ന് എ കെ ബാലന്‍.
തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണം. മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം എന്നും എകെ ബാലന്‍ പറഞ്ഞു. ഇത് ഇടതുമുന്നണിയെ തോല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്നമൊന്നുമില്ല.
“പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരന്‍. തെരഞ്ഞടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരന്‍ നായര്‍ തന്നെ പറഞ്ഞത് ഗൂഡാലോചനയാണ്.ദൈവ വിശ്വാസികള്‍ ഇതിന് പകരം ചോദിക്കും”, അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാമി അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി പറഞ്ഞു . ഇപ്പോള്‍ സ്വാമി അയ്യപ്പനെ ഓര്‍ക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് ഖേദംപ്രകടിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
'ആദ്യഘട്ടത്തില്‍ തെറ്റ് പറ്റിപ്പോയെന്നും, വിധി നടപ്പിലാക്കാന്‍ എടുത്തുചാടി ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് എന്നോടും സര്‍ക്കാരിനോടും ക്ഷമിക്കണമെന്നും പറയാന്‍ പിണറായി തയ്യാറാകണം.
അദ്ദേഹം ഖേദപ്രകടിപ്പിക്കണം. എങ്കില്‍ പിണറായി ഇപ്പോള്‍ അയ്യപ്പനെ ഓര്‍ക്കുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് പറയാം. അല്ലെങ്കില്‍ ഇതൊക്കെ കാപട്യമാണെന്നും' ആന്റണി പറഞ്ഞു.
സ്വാമി അയ്യപ്പനടക്കമുളള ദേവഗണങ്ങളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമലയും സ്വാമി അയ്യപ്പനും ചര്‍ച്ചയായത്.
https://www.facebook.com/Malayalivartha
























