Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

ഞെട്ടിയുണര്‍ന്ന് മുല്ലപ്പള്ളി... മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ ജയിക്കുമെന്നായപ്പോള്‍ തലയൂരി മുല്ലപ്പള്ളി രാമചന്ദ്രന്‍; മുറി ഇംഗ്ലീഷ് പറഞ്ഞ് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ നോക്കിയ മുല്ലപ്പള്ളിയെ നിര്‍ത്തിപ്പൊരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; സുരേന്ദ്രന്‍ ജയിച്ചാല്‍ മുല്ലപ്പള്ളിയുടെ തൊപ്പി തെറിക്കാന്‍ വേണ്ടത് ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍

08 APRIL 2021 09:48 AM IST
മലയാളി വാര്‍ത്ത

ബിജെപിയുടെ അഭിമാന മണ്ഡലമായ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുറി ഇംഗ്ലീഷുമായി മുന്‍കൂര്‍ ജാമ്യമെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ മുല്ലപ്പള്ളിയെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി.

 



മഞ്ചേശ്വരം മണ്ഡലത്തിലെ വിജയസാധ്യതയെച്ചൊല്ലി കോണ്‍ഗ്രസിലും യു.ഡി.എഫിലും തര്‍ക്കം മുറുകുകയാണ്. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്കു നല്‍കിയെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുസ്‌ലിം ലീഗ് നേതാവും സിറ്റിങ് എം.എല്‍.എയുമായ എം.സി. കമറുദ്ദീനും ഇതേ ആരോപണം ഉന്നയിച്ചു. ജില്ലയിലെ യു.ഡി.എഫ്. നേതൃത്വം നിര്‍ജീവമായിരുന്നുവെന്നും കമറുദ്ദീന്‍ പറഞ്ഞു.

എന്നാല്‍, മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എം. അഷ്‌റഫും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും മുല്ലപ്പള്ളിയെ തള്ളി. മതേതര വോട്ടുകള്‍ തനിക്ക് പരമാവധി സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നുമായിരുന്നു അഷ്‌റഫിന്റെ പ്രതികരണം. കെ.പി.സി.സി അധ്യക്ഷന്റെ ആരോപണം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അഷ്‌റഫ് പറഞ്ഞു.

 

 


മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനായിരിക്കും.തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ ജില്ലകളിലെയും നേതാക്കന്മാരെ ബന്ധപ്പെട്ടിരുന്നു. മഞ്ചേശ്വരത്തെ നേതാക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഫീല്‍ഡില്‍നിന്നു കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അതീവ ദുര്‍ബലനാണ്.

അവരുടെ ഇടയില്‍ തന്നെ വിവാദപുരുഷനാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കന്മാരുമായി വളരെ ചങ്ങാത്തത്തിലാണ്. ഇത് തന്നെയാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ധാരണ. മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ അസാധാരണമായ നിര്‍വികാരതയും കാണാന്‍ സാധിച്ചു. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങാറുണ്ടെന്നും അത്തരത്തിലൊന്ന് മഞ്ചേശ്വരത്ത് ഉണ്ടായില്ല. മുല്ലപ്പള്ളി പറഞ്ഞു.

 



അതേസമയം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തി. മഞ്ചേശ്വരത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ നിലവിലെ സാഹചര്യത്തെക്കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല.

യു.ഡി.എഫിന്റെ വോട്ട് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടാനാകും. കല്യോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവനെടുത്ത പാര്‍ട്ടിയുടെ പിന്തുണ തേടിയത് ശരിയായ നടപടി അല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കുറ്റപ്പെടുത്തി.

 



അതേസമയം ഇരുമുന്നണികളേയും കുറ്റപ്പെടുത്തി ബിജെപിയും രംഗത്തെത്തി. കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍.ഡി.എയെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചിട്ടുണ്ടെന്ന് എന്‍.ഡി.എ സംസ്ഥാന ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ഇത് സി.പി.എം. കേന്ദ്രകമ്മറ്റിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും അറിവോടെയാണ്. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനഘടകങ്ങള്‍ എന്‍.ഡി.എയ്ക്കു ജയസാധ്യതയുള്ള സീറ്റുകള്‍ പകുതിവീതം പങ്കിെട്ടന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

 



നിലവിലെ എന്‍.ഡി.എയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മഞ്ചേശ്വരത്ത് സി.പി.എം. വോട്ടുമറിച്ചെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകള്‍ ഈ അട്ടിമറിക്കു തെളിവാണ്.

നിയമസഭയ്ക്ക് പുറത്ത് നിര്‍ണായക ശക്തിയായിരുന്ന ബി.ജെ.പി. ഇനി നിയമസഭയ്ക്കകത്തും നിര്‍ണായക ശക്തിയാകും. മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സി.പി.എം സഹായം തേടിയത് വരാന്‍പോകുന്ന സിപിഎംകോണ്‍ഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണെന്നും കൃഷ്ണദാസ് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (5 minutes ago)

മോദിയും E D -യും ഒരുമിച്ച് ശബരിമലയിൽ.!11-ന് സംഭവിക്കുന്നത് വെള്ളിടിയേറ്റ് പിണറായി.. കടകംപ്പള്ളിയുടെ കാലന്മാർ തന്നെ  (13 minutes ago)

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (27 minutes ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (50 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ...  (1 hour ago)

ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (1 hour ago)

തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി  (2 hours ago)

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (2 hours ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (10 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (10 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (10 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends